Dailyhunt
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം; ഹോര്‍മുസ് തുറക്കുന്ന നടപടികള്‍ തുടങ്ങി ഇറാൻ

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം; ഹോര്‍മുസ് തുറക്കുന്ന നടപടികള്‍ തുടങ്ങി ഇറാൻ

24 News 3 weeks ago

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം. ബെയ്റൂത്ത് , തെക്കൻ ലെബനൻ, ബെക്ക താഴ്‌വര തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ബെക്ക താഴ്‌വരയില്‍ നടന്ന ആക്രമണത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. പൗരന്മാർക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു.

അതിനിടെ ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തി. ഇറാന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. അതിനിടെ ഹോർമുസ് തുറക്കുന്ന നടപടികള്‍ തുടങ്ങിയതായി ഇറാൻ. നാളെയോ മറ്റന്നാളോ ഹോർമുസ് തുറന്നേക്കാം.

'വെടിനിർത്തലിനായി ഇറാൻ യാചിച്ചു; ഓപ്പറേഷൻ എപ്പിക് ഫ്യൂറി ചരിത്ര വിജയം'; യുഎസ് പ്രതിരോധ സെക്രട്ടറി

48 മണിക്കൂറിനുള്ളില്‍ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ തച്ചുതകർക്കുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ ആശങ്കകള്‍ക്കാണ് ഇട നല്‍കിയിരുന്നത്. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ അഞ്ചരയ്ക്ക് അന്ത്യശാസനത്തിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പാണ് ഇറാനും അമേരിക്കയും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നപക്ഷം വെടിനിർത്തല്‍ ആകാമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇറാൻ പച്ചക്കൊടി കാട്ടിയതോടെയാണ് യുദ്ധത്തിന് താല്‍ക്കാലിക വിരാമമായത്.

Story Highlights : Israel attacks Lebanon; Iran begins steps to open Hormuz

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews