Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്‌

മൈതാനത്തേക്ക് തിരികെയെത്തി വിന്‍സെന്റ് കമ്പനി; എല്ലാവരോടും നന്ദിയുണ്ടെന്ന് ബയേണ്‍ കോച്ച്‌

24 News 2 days ago

കഴിഞ്ഞ മാസം ക്ലബ്ബിന്റെ പരിശീലന മൈതാനത്ത് തളര്‍ന്നു വീണതിനെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന ബയേണ്‍ മ്യൂണിച്ച്‌ കോച്ച്‌ വിന്‍സെന്റ് കമ്പനി വീണ്ടും ഡഗ്‌ഔട്ടിലേക്ക് എത്തി.

"ഞാന്‍ ഇപ്പോള്‍ നല്ല ആരോഗ്യവാനാണ്. വീണ്ടും ടീമിനൊപ്പം ചേരാനാകുന്നതില്‍ സന്തോഷവാനാണ്" എന്നാണ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്. തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും മൂടി സംരക്ഷിക്കുന്ന പാളികളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി ചികിത്സ തേടിയത്. "തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം നന്നായി നടന്നു. ക്ലബ്ബില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും എനിക്ക് ഉടന്‍ തന്നെ വലിയ പിന്തുണ ലഭിച്ചു. അതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ പുതിയ അനുഭവമായിരുന്നു അതെല്ലാം" -വിന്‍സെന്റ് കമ്പനി പറഞ്ഞു. അതേ സമയം പരിശീലകന്റെ അഭാവത്തിലും ബയേണ്‍ സീസണില്‍ മികവ് പുലര്‍ത്തുകയാണ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി ബുണ്ടസ് ലിഗ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അവരിപ്പോള്‍.

Story Highlights: Vincent Kompany returning to the dugout

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews