മകള്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അമ്മ പ്രഭ ട്വന്റിഫോറിനോട്. സ്വപ്ന നിരപരാധിയാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും പ്രഭ കൂട്ടിച്ചേര്‍ത്തു. മകളുടെ വീട്ടിലേക്ക് പോകുന്നത് വല്ലപ്പോഴും മാത്രമാണെന്നും അവസാനമായി പോയത് ഏപ്രിലില്‍ ഭര്‍ത്താവ് മരിച്ചപ്പോഴാണെന്നും പ്രഭ പറയുന്നു.
അതേസമയം, സ്വപ്‌നയ്ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു.
Read Also : എന്താണ് നയതന്ത്ര ബാഗ് ? നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാം ? [24 Explainer]
അതേസമയം, സ്വപ്നയെ ഐടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.
Story Highlights - swapna suresh, gold smuggling

