ഇംഫാല്‍: മണിപ്പൂർ വ്യാജമദ്യ ദുരന്തത്തില്‍ മരണം 18 ആയി ഉയർന്നു. മെഥനോള്‍ വിഷബാധയേറ്റതായി സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 600 കടന്നെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആയിരത്തോളം ആളുകള്‍ നാല് ജില്ലകളിലാണ് ചികിത്സ തേടിയിട്ടുണ്ട്. 12 അധികം പേർ ഇംഫാലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്നതിനാല്‍ മരണനിരക്ക് വർധിക്കും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ദിവസത്തിനിടെ മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലെ ആളുകള്‍ക്കാണ് ജീവൻ നഷ്ടമായത്. പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വിതരണം നടന്നിട്ടുണ്ടാകാം എന്ന നിഗമനത്തില്‍ സുഗ്നു, ചപ്കികരോങ്ങ് മേഖലകളില്‍ ഉള്‍പ്പടെ പൊലീസിന്റെയും എക്സൈസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ അധികൃതരുടെയും സംയുക്ത റെയ്‌ഡുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Story Highlights : Manipur Spurious Liquor Tragedy 18 death reported

