Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മിന്നല്‍ പ്രളയം; നേപ്പാളില്‍ മരണം 734 ആയി

മിന്നല്‍ പ്രളയം; നേപ്പാളില്‍ മരണം 734 ആയി

24 News 1 week ago

കാഠ്മണ്ഡു: മിന്നല്‍പ്രളയം കൊടുംനാശം വിതച്ച നേപ്പാളില്‍ രക്ഷാദൗത്യം അഞ്ചാംദിനത്തില്‍. ദുരന്തത്തില്‍ മരണസംഖ്യ 734 ആയി.

ഹിമതടാകം പൊട്ടുമോ എന്ന ആശങ്കയ്ക്കിടെ, കാണാതായ മൂവായിരത്തിലേറെ പേർക്കായാണ് രാപകല്‍ തെരച്ചില്‍ തുടരുന്നത്. ഏഴ് മലയാളികള്‍ ഉള്‍പ്പെടെ 278 ഇന്ത്യാക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ ടിബറ്റ് മേഖലയില്‍ 49 ഇന്ത്യാക്കാർ ഉള്‍പ്പെടെ 261 വിദേശികളെ കാണാനില്ലെന്ന് ചൈന അറിയിച്ചു.

ഉത്തർപ്രദേശിലും മധ്യപ്രദേശിലും കനത്ത മഴയാണ്. ഉത്തർപ്രദേശില്‍ മന്ദാകിനി നദി കരകവിഞ്ഞൊഴുകി. വീടുകളും കടകളും ക്ഷേത്രങ്ങളും വെള്ളത്തിനടിയിലാണ്. ചിത്രകൂടില്‍ സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടങ്ങി. മധ്യപ്രദേശിലെ നാല് ജില്ലകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു.

അതേസമയം, നാലാമത്തെ വ്യോമസേന വിമാനവും ഇന്നലെ നേപ്പാളിലേക്ക് പുറപ്പെട്ടു. പുതപ്പുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാർപോളിൻ, ശുചിത്വ കിറ്റുകള്‍ അടക്കമുള്ള 11 ടണ്‍ അവശ്യവസ്തുക്കളുമായാണ് സി-130 വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടത്.

നേപ്പാളില്‍ കുടുങ്ങിയ 36 അംഗ മലയാളി സംഘം കേരളത്തില്‍ തിരിച്ചെത്തി . കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുലർച്ചെ 2:15 നാണ് സംഘം എത്തിയത്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ച്ചത്തെ ടൂർ പാക്കേജില്‍ നേപ്പാളിലേക്ക് പോയത്.

Story Highlights : Flash floods: Death toll in Nepal rises to 734

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews