Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോഡല്‍ ട്വിഷ ശര്‍മയുടെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്; ഭര്‍തൃമാതാവിനെ സിബിഐ അറസ്റ്റ് ചെയ്തു

മോഡല്‍ ട്വിഷ ശര്‍മയുടെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്; ഭര്‍തൃമാതാവിനെ സിബിഐ അറസ്റ്റ് ചെയ്തു

24 News 4 months ago

മുൻ നടിയും മോഡലുമായ ട്വിഷ ശർമയുടെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്. കേസില്‍ ട്വിഷയുടെ ഭർതൃമാതാവിനെ സിബിഐ അറസ്റ്റ് ചെയ്തു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടപടി.

ഇന്ന് രാവിലെ 10.30 നാണ് സിബിഐ സംഘം മുൻ ജഡ്ജിയും ട്വിഷയുടെ ഭർതൃമാതാവുമായ ഗിരിബാല സിങ്ങിൻ്റെ വസതിയിലെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അത് പുരോഗമിക്കുന്നതിനിടെ അന്വേഷണ സംഘം വീടിൻ്റെ അകം മുഴുവൻ അരിച്ചുപെറുക്കി ഫോറൻസിക് പരിശോധനയും നടത്തി. ഹൈ ഇൻ്റൻസിറ്റി 3D ക്യാമറയുടെ സഹായത്തോടെയായിരുന്നു പരിശോധന.

ട്വിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയടക്കം സിബിഐ പരിശോധിച്ചു. നടപടികള്‍ക്കൊടുവില്‍ 5.10 ഓടെ ഗിരിബാല സിങ്ങിൻ്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണം, സ്ത്രീക്കെതിരായ ശാരീരിക, മാനസിക പീഡനങ്ങള്‍, സ്ത്രീധന നിരോധന നിയമം തുടങ്ങിയവയ്ക്ക് കീഴിലുള്ള വിവിധ വകുപ്പുകളാണ് മുൻ ജഡ്ജിക്കെതിരെ ചുമത്തിയത്. ഗിരിബാല സിങ്ങിന് ഭോപ്പാല്‍ സെഷൻസ് കോടതി നല്‍കിയ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. ഗിരിബാലയെ നാളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് സിബിഐയുടെ നീക്കം. കേസിലെ മുഖ്യപ്രതിയും ട്വിഷയുടെ ഭർത്താവുമായ സമർഥ് സിങ് നേരത്തെ പിടിയിലായിരുന്നു.

Story Highlights : CBI arrests mother-in-law in the mysterious death of model Twisha Sharma

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews