ജെൻസികളെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. അവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ അമിത് ഷായ്ക്കും, മോദിക്കും സാധിക്കില്ല.
ആദ്യം അവരുടെ എല്ലുകള്‍ ഒടിച്ചു. ഇപ്പോള്‍ അവർക്ക് എതിരെ എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്യുന്നു.
അവരുടെ സമൂഹമാധ്യമം അക്കൗണ്ടുകള്‍ പിൻവിലക്കുന്നു. മോദിയും അമിത് ഷായും ഇന്ത്യയുടെ ഭൂതകാലം. ഇന്ത്യയുടെ ഭാവിയോട് ഇടപെടുമ്പോള്‍ കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
'മോദിക്കും അമിത് ഷാകും - ജെൻസികളെ നിശബ്ദരാക്കാൻ കഴിയില്ല. ആദ്യം നിങ്ങള്‍ അവരുടെ അസ്ഥികള്‍ തകർത്തു. ഇപ്പോള്‍ നിങ്ങള്‍ എഫ്‌ഐആർ ഫയല്‍ ചെയ്യുകയും അവരുടെ അക്കൗണ്ടുകള്‍ പിൻവലിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ ഇന്ത്യയുടെ ഭൂതകാലമാണ്. ഇന്ത്യയുടെ ഭാവിയെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക'- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
അതേസമയം ഡല്‍ഹി വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരെ ഡല്‍ഹി പോലീസ് നടത്തിയ ക്രൂരമായി ആക്രമത്തിനു പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ നിര്‍ദ്ദേശമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പോലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിക്കുന്നതും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് അമിത് ഷായുടെ കോള്‍ തുരുതുരാ വരുന്നതും താന്‍ കണ്ടുവെന്ന് രാഹുല്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. അമിത് ഷായ്ക്കെതിരെ പാര്‍ലമെന്റില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മാപ്പു പറയില്ലെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് അതിക്രമം അറിഞ്ഞിട്ടില്ലെങ്കില്‍ അദ്ദേഹം കഴിവുകെട്ടവനാണ്. അമിത് ഷായെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്ത ശേഷം സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Story Highlights : rahul gandhi against modi and amit shah

