Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'മൂന്ന് വ്യവസ്ഥകള്‍ അസ്വീകാര്യം': ഇറാൻ നിര്‍ദ്ദേശിച്ച സമാധാന നിര്‍ദ്ദേശം തള്ളി ട്രംപ്

'മൂന്ന് വ്യവസ്ഥകള്‍ അസ്വീകാര്യം': ഇറാൻ നിര്‍ദ്ദേശിച്ച സമാധാന നിര്‍ദ്ദേശം തള്ളി ട്രംപ്

24 News 6 hrs ago

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ നിർദ്ദേശിച്ച ഏഴ് ദിന സമാധാന നിർദ്ദേശം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാൻ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകളും അസ്വീകാര്യമാണെന്നും ഇറാനിലേക്ക് പണം ഒഴുകാത്തതിനാലാണ് കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. നിർദ്ദേശങ്ങളോടുള്ള അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏതൊരു നീക്കവും ഈ വ്യവസ്ഥകള്‍ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അരഗ്ചി വ്യക്തമാക്കി. ഇറാനെ ഉപരോധങ്ങളിലൂടെ നിലംപരിശാക്കാമെന്ന് കരുതിയവർക്ക് തെറ്റ് പറ്റിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. രാജ്യത്തിനെതിരെയും യെമനിലും ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിൻ ഫർഹാൻ അല്‍ സൗദ് ആവശ്യപ്പെട്ടു.

മധ്യസ്ഥരാജ്യമായ ഖത്തറിലൂടെയാണ് ഹോർമുസ് തുറക്കുന്നതിനും തുടർചർച്ചകള്‍ക്കുമായി ഇന്നലെ ഇറാൻ മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചത്. ലെബനോണ്‍ വിവിധ മേഖലകളിലുള്ള സംഘർഷം അവസാനിപ്പിക്കല്‍, 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടു നല്‍കല്‍, നാവിക - സാമ്പത്തിക ഉപരോധങ്ങള്‍ പിൻവലിക്കല്‍ എന്നിവയാണ് ഇറാൻ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകള്‍. ഇവ മൂന്നും അമേരിക്ക പാലിച്ചാല്‍ ഏഴാം ദിവസം ഹോർമുസ് തുറക്കാമെന്നും ചർച്ച പുനരാരംഭിക്കാമെന്നുമായിരുന്നു ഇറാന്റെ നിലപാട്.

Story Highlights : Trump rejects peace proposal put forward by Iran.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews