Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നമ്മള്‍ ഇന്ത്യക്കാരെന്നാ ഇങ്ങനെ?ഇന്ത്യക്കാരുടെ എയര്‍പോര്‍ട്ട് ദുശീലത്തെക്കുറിച്ചുള്ള വിഡിയോ പങ്കുവച്ച്‌ യുവാവ്

നമ്മള്‍ ഇന്ത്യക്കാരെന്നാ ഇങ്ങനെ?ഇന്ത്യക്കാരുടെ എയര്‍പോര്‍ട്ട് ദുശീലത്തെക്കുറിച്ചുള്ള വിഡിയോ പങ്കുവച്ച്‌ യുവാവ്

24 News 2 weeks ago

പൗരബോധം അഥവാ സിവിക് സെൻസ് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. അതിത്തിരി കുറവാണോ ഇന്ത്യക്കാർക്ക് എന്നാണ് a_living_mango എന്ന അക്കൗണ്ടിലൂടെ മംഗള്‍ പൊദ്ദാർ ചോദിച്ചിരിക്കുന്നത്.

എല്ലായിടത്തും തിക്കും തിരക്കും. എയർപോർട്ടില്‍ ചെക്ക് ഇൻ ബാഗുകള്‍ വരുന്ന ബാഗേജ് ബെല്‍റ്റുകള്‍ക്ക് മുന്നിലെ അനാവശ്യ തിക്കുംതിരക്കും കാണിക്കുന്ന വിഡിയോ പങ്കുവച്ചാണ് ചോദ്യം. ബെല്‍റ്റിന് മുന്നില്‍ കൂട്ടംകൂടി നില്‍ക്കുന്നതും തള്ളിക്കയറാൻ ശ്രമിക്കുന്നതും ലഗേജ് വൈകിപ്പിക്കാനേ സാധിക്കൂ എന്ന് യുവാവ് പറയുന്നു. ഈ ആള്‍ക്കൂട്ടം കാരണം മറ്റുള്ളവർക്ക് തങ്ങളുടെ ബാഗുകള്‍ കണ്ടുപിടിക്കാനോ എടുക്കാനോ സാധിക്കുന്നില്ലെന്ന് വിഡിയോയിലുണ്ട്. 'ലഗേജ് ബെല്‍റ്റിന്റെ ഒരു ഭാഗത്ത് ആളുകള്‍ വിയർത്ത് ഇടിച്ചുകയറുകയാണ്. എന്നാല്‍ ബെല്‍റ്റിന്റെ മറുഭാഗത്ത് നോക്കൂ. അവിടെ തിരക്കേയില്ല. ബാഗ് എന്തായാലും ഈ വഴി തന്നെ വരും. ആളുകള്‍ പെരുമാറുന്നത് വളരെ വിചിത്രമായാണെന്ന് പറയുന്നു ഈ യുവാവ്. (bad habit of indians in airport video goes viral)

വിഡിയോ കാണാം:

വിഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. കമന്റുകളുടെ പെരുമഴയായി. പലരും പൊതുസ്ഥലങ്ങളിലെ ഇന്ത്യക്കാരുടെ ഉത്തരവാദിത്തരഹിതമായ പെരുമാറ്റത്തെക്കുറിച്ച്‌ പറഞ്ഞെത്തി. 'പരസ്പര വിശ്വാസം കുറഞ്ഞ ഒരു സമൂഹമാണ് ഇന്ത്യക്കാരെന്നും വിമാനം ലാൻഡ് ചെയ്ത ഉടനെ എഴുന്നേറ്റ് നില്‍ക്കുന്നതും, ലഗേജ് ബെല്‍റ്റ്തുടങ്ങുന്നിടത്ത് കൂട്ടംകൂടി നില്‍ക്കുന്നതും കണ്ടാല്‍ ബാഗ് ആരോ എടുത്തുകൊണ്ടുപോകുമോ എന്ന് പേടിയുള്ളത് പോലെ തോന്നും'. 'ഇത് വിമാനത്താവളത്തില്‍ മാത്രമല്ല,ട്രാഫിക് സിഗ്നലുകളില്‍ പോലും ആളുകളും ഇരുചക്രവാഹനങ്ങളോടിക്കുന്നവരും നിയമം ലംഘിച്ച്‌ വാഹനങ്ങള്‍ നിർത്തിയിട്ടിരിക്കുന്നത് കാണാം'. 'മത്സരത്തില്‍ തോറ്റുപോയേക്കാമെന്ന ഭയമാണ്. അനാവശ്യ ഭയങ്ങളുള്ള ഒരു സമൂഹമാണ് നമ്മള്‍'. ഇങ്ങനെ കമന്റുകള്‍ ഏറെ.

എന്തായാലും കുറച്ചുകൂടി പൗരബോധം ആകാം എന്നാണ് കൂടുതല്‍ കമന്റുകളും സൂചിപ്പിക്കുന്നത്. അവകാശങ്ങളെക്കുറിച്ച്‌ ഇത്രയേറെ ബോധ്യമുള്ളവർക്ക് ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യമാകാം എന്നാണ് കമന്റുകളിലൂടെ പലരും പറയാതെ പറയുന്നത്.

Story Highlights : bad habit of indians in airport video goes viral

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews