Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നരേന്ദ്രമോദിയെ ഫോട്ടോയില്‍ നിന്ന് ഒഴിവാക്കി; വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി; പുതിയ ചിത്രം പോസ്റ്റ് ചെയ്തു

നരേന്ദ്രമോദിയെ ഫോട്ടോയില്‍ നിന്ന് ഒഴിവാക്കി; വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി; പുതിയ ചിത്രം പോസ്റ്റ് ചെയ്തു

24 News 1 week ago

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ ഫോട്ടോ വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോട്ടോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പെടുത്തിയ ചിത്രം പോസ്റ്റ് ചെയ്തു.

പത്ത് അംഗരാജ്യങ്ങളുടെ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് പ്രധാനമന്ത്രിയെ വെട്ടിമാറ്റിയത് വിവാദമായതിന് പിന്നാലെയാണ് നീക്കം.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളുടെയും ചിത്രം പങ്ക് വെച്ചിരുന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ ചിത്രവും പാകിസ്താന്‍ പ്രധാനമന്ത്രി ഒഴിവാക്കിയിരുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് പങ്കുവെച്ച എസ്‌സിഒ ഗ്രൂപ്പ് ഫോട്ടോയുടെ ഒരു പതിപ്പില്‍ മോദിയും പെസെഷ്‌കിയാനും ഉള്‍പ്പെട്ടിരുന്നില്ല. പത്തംഗ രാജ്യങ്ങളിലെ നേതാക്കള്‍ ഒരുമിച്ചുനിന്ന് എടുത്ത ചിത്രത്തില്‍ ഏഴുപേരുടെ ചിത്രങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ നേതാക്കളും ഉള്‍പ്പെട്ട യഥാര്‍ഥ ചിത്രവുമായി താരതമ്യം വന്നതോടെ, ഈ ചിത്രം ഓണ്‍ലൈനില്‍ പെട്ടെന്ന് ശ്രദ്ധ നേടി. വിമര്‍ശനം ശക്തമായതോടെ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഷെഹബാസ് ഷെരീഫ് മുഴുവന്‍ നേതാക്കളുടേയും ഫോട്ടോ പങ്കുവെക്കുകയായിരുന്നു.

Story Highlights : Pak PMO Crops PM Modi Out Of SCO Photo

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews