Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'നേമത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം'; രാജീവ് ചന്ദ്രേശേഖരനെതിരെ കെ എസ് ശബരീനാഥൻ ഹൈക്കോടതിയില്‍

'നേമത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം'; രാജീവ് ചന്ദ്രേശേഖരനെതിരെ കെ എസ് ശബരീനാഥൻ ഹൈക്കോടതിയില്‍

24 News 3 weeks ago

നേമം എംഎല്‍എ രാജീവ് ചന്ദ്രേശേഖരനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലർ കെ എസ് ശബരീനാഥൻ ഹൈക്കോടതിയില്‍. നേമത്തെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യം.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വരുമാനം മറച്ചുവെച്ചു. ബംഗലുരുവിലെ 200 കോടിയുടെ ആസ്തി വിവരം സത്യവാങ്മൂലത്തില്‍ ചേർത്തില്ല. 3 ഇടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചു എന്നും ഹ‍ർജിയില്‍ ആവശ്യപ്പെട്ടു.

വരണാധികാരി വിവരങ്ങള്‍ പരിശോധിക്കാതെ പത്രിക അംഗീകരിച്ചു. പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസ് നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. നേമത്തെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. കഴക്കൂട്ടത്തെ വി മുരളീധരന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യം.തെരഞ്ഞടുപ്പില്‍ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് കടകംപള്ളി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്.

ഹർജി ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ബെഞ്ചിന് മുൻപാകെ എത്തിയപ്പോള്‍, രജിസ്ട്രാർ ചൂണ്ടിക്കാണിച്ച സാങ്കേതിക തടസങ്ങള്‍ക്ക് മറുപടി സമർപ്പിക്കാൻ കടകംപള്ളിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ടി. കൃഷ്ണനുണ്ണി അനുമതി തേടി. തുടർന്ന് മറുപടി സമർപ്പിക്കാൻ അനുവാദം നല്‍കിയ കോടതി, കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 4 ചൊവ്വാഴ്ചത്തേക്ക് മാറ്റി. നേരിയ ഭൂരിപക്ഷത്തിനായിരുന്നു കഴക്കൂട്ടത്ത് വി. മുരളീധരൻ വിജയിച്ചത്. മുരളീധരൻ 46,564 വോട്ടുകള്‍ നേടിയപ്പോള്‍ കടകംപള്ളി സുരേന്ദ്രൻ 46,136 വോട്ടുകള്‍ നേടി. 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുരളീധരൻറെ ജയം.

Story Highlights : k s sabarinathan against rajeev chandrasekhar

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews