Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ മിന്നല്‍ പ്രളയം; 'ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കം ഫോണില്‍ ബന്ധപ്പെട്ടു; എല്ലാ സഹായങ്ങള്‍ക്കും നന്ദി'; നേപ്പാള്‍ വിദേശകാര്യ മന്ത്രി

നേപ്പാള്‍ മിന്നല്‍ പ്രളയം; 'ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കം ഫോണില്‍ ബന്ധപ്പെട്ടു; എല്ലാ സഹായങ്ങള്‍ക്കും നന്ദി'; നേപ്പാള്‍ വിദേശകാര്യ മന്ത്രി

24 News 2 weeks ago

കാഠ്മണ്ഡു: മിന്നല്‍ പ്രളയമുണ്ടായ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ഷിസിര്‍ ഖനാല്‍ ട്വന്റിഫോറിനോട്.

ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രാധാന്യം. ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കം ഫോണില്‍ ബന്ധപ്പെട്ടു. 4000 ത്തോളം ആളുകളെ ഇതിനോടകം രക്ഷിച്ചു. ഇന്ത്യയുടെ എല്ലാ സഹായങ്ങള്‍ക്കും നന്ദിയെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രി ഷിസിര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ടണലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇന്ത്യ ഒപ്പം നില്‍ക്കുന്നുവെന്നും ഡിഎന്‍എ ടെസ്റ്റുകള്‍ ഉള്‍പ്പെടെ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളില്‍ ഇന്ത്യ കൂടുതല്‍ സഹായങ്ങള്‍ എത്തിച്ചു. ഇതുവരെ നാല് വ്യോമസേന വിമാനങ്ങളിലായി 68 ടണ്‍ അവശ്യവസ്തുക്കളാണ് നേപ്പാളില്‍ എത്തിച്ചത്. ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന സംഘവും ഡിഎന്‍എ പരിശോധനയ്ക്കുള്ള ഫോറന്‍സിക് വിദഗ്ധരും നേപ്പാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏഴ് ബെയ്ലി പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള സാമഗ്രികളും സാങ്കേതിക വിദഗ്ധരും ഉടന്‍ നേപ്പാളിലെത്തുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ്; ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് CPI യും CPIM ഉം, എ കെ ബാലൻ

മിന്നല്‍ പ്രളയമുണ്ടായി അഞ്ചാം നാളില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 278 ഇന്ത്യക്കാര്‍ അടക്കം 3000 ല്‍ അധികം പേരെയാണ് ഇനിയും കണ്ടെത്താന്‍ ഉള്ളത്. ഇതിന് പുറമെ ടിബറ്റ് മേഖലയില്‍ 49 ഇന്ത്യക്കാരെ കാണാതായാതായി ചൈന അറിയിച്ചു. അതേസമയം ഭൊട്ടെ കോശി നദിയില്‍ വീണ്ടും പ്രളയമുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ നുവാകോട്ടില്‍ നിന്ന് ആളുകളെ മാറ്റി. താല്‍ക്കാലിക തടയണകള്‍ തകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

അതിനിടെ, ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മുന്‍കൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാന്‍ നേപ്പാള്‍ അനുമതി തേടി. വിഷയം ഉഭയ കക്ഷി കരാര്‍ പ്രകാരം ഇന്ത്യ പരിശോധിച്ചു വരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews