Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി; രണ്ട് ദിവസത്തെ സന്ദര്‍ശനം പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം

നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി; രണ്ട് ദിവസത്തെ സന്ദര്‍ശനം പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം

24 News 7 hrs ago

ഡല്‍ഹി: നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനം.

മാര്‍ച്ചില്‍ അധികാരമേറ്റ ശേഷമുള്ള ബാലേന്ദ്ര ഷായുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷമുള്ള ആദ്യ വിദേശ ഉഭയകക്ഷി സന്ദര്‍ശനം കൂടിയാണിത്. വിദേശകാര്യമന്ത്രി എസ് ജയ് ശങ്കറുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച.

ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പതിവായ ഉന്നതതല ആശയവിനിമയങ്ങളുടെ പാരമ്പര്യം തുടരുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്നും 'അയല്‍രാജ്യങ്ങള്‍ക്ക് മുന്‍ഗണന' എന്ന നയത്തിന് കീഴില്‍ നേപ്പാളുമായുള്ള ബന്ധത്തിന് ഇന്ത്യ നല്‍കുന്ന പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, പരസ്പര സഹകരണം ഉറപ്പ് വരുത്തുന്നതിനും അവസരമൊരുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കെഎഎസില്‍ അടിമുടി മാറ്റം വരുത്താൻ സർക്കാർ; പത്ത് ശതമാനം തസ്തിക വ്യവസ്ഥ ഒഴിവാക്കി

ചരിത്രപരവും സാംസ്‌കാരികവും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ അടുപ്പത്തിലും അധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാപാര-വാണിജ്യം, ഊര്‍ജ്ജ-ജല വിഭവങ്ങള്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റി തുടങ്ങി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി.

അതിനിടെ, സൈനിക വിമാനങ്ങള്‍ക്ക് നേപ്പാളിനോട് വ്യോമപാത തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബാഗ്‌ദോഗ്ര കവാടം ഉപയോഗിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ തള്ളി. അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

Story Highlights : Nepal PM Balendra Shah arrives for two-day India visit

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews