Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ പ്രളയം; നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം, നിര്‍ദ്ദേശവുമായി നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്

നേപ്പാള്‍ പ്രളയം; നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം, നിര്‍ദ്ദേശവുമായി നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്

24 News 1 week ago

കാഠ്മണ്ഡു: നേപ്പാളില്‍ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു.

മരണസംഖ്യ 165 ആയി. അപകടത്തില്‍ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നേപ്പാള്‍ നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാവിലെ 6.30 മുതല്‍ ഹെലികോപ്ടർ വഴി രക്ഷാപ്രവർത്തനം ആരംഭിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി. അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് പുരോഗമിക്കുന്നു. അപകട മേഖല നേപ്പാള്‍ പ്രധാനമന്ത്രി പരിശോധിക്കുന്നു. ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജിതം. തിരച്ചിലനായി സ്വകാര്യമേഖലയിലെ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതയായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

തമിഴ്നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ച്‌ വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. അപകടത്തില്‍ ഇതുവരെ 800 ല്‍ അധികം പേരെ കാണാതായതായി നേപ്പാളി റിപ്പോർട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഇതില്‍ 466 പേർ വിനോദ സഞ്ചാരികളെന്ന് നേപ്പാള്‍ സർക്കാർ . നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

പ്രളയത്തില്‍ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു. മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുൻകരുതല്‍ നടപടിയെന്ന നിലയില്‍ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളില്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.നേപ്പാള്‍ ടൂറിസം ബോർഡ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ ആകെ 384 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതില്‍ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

ദുരന്തത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകർന്നു, പാലങ്ങള്‍ ഒലിച്ചുപോയി. സൈന്യത്തിൻ്റെ നേതൃത്വത്തില്‍ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ടിബറ്റൻ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാള്‍ ഭരണകൂടം പറയുന്നത്.

Story Highlights : nepal reels under flash floods emergency rescue operations

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews