Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍

24 News 1 week ago

കാഠ്മണ്ഡു:നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരായ മലയാളികളും. പൊന്നാനി സ്വദേശികളായ ശ്രീധരന്‍ അയ്യരും കുടുംബവുമാണ് നേപ്പാളില്‍ അകപ്പെട്ടത്.

പ്രളയമുണ്ടായ റസുവ എന്ന സ്ഥലത്തുവച്ചാണ് നാലംഗ കുടുംബം അവസാനമായി ബന്ധപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ പൊന്നാനിയിലെ കുടുംബം ഇന്ന് നേപ്പാളിലേക്ക് തിരിക്കും. കുടുംബം സുരക്ഷിതമായ സ്ഥലത്തുണ്ടെന്നാണ് പ്രതീക്ഷയെന്ന് പൊന്നാനി എംഎല്‍എ നൗഷാദ് അലി പറഞ്ഞു. (malayali family missing in nepal| nepal flood)

പൊന്നാനി ഈശ്വര്‍ നിവാസില്‍ ശ്രീധരന്‍ അയ്യര്‍,ലക്ഷ്മി,ഋഷബ്,രുദ്ര എന്നിവരെയാണ് കാണാതായത്. പൊന്നാനി തൃക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇവരുടെ വീട്. പല കോണുകളില്‍ നിന്ന് ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി പൊന്നാനിയിലെ ബന്ധുക്കള്‍ പറഞ്ഞു. അധികാരികള്‍ ഇടപെട്ട് എത്രയും വേഗം ഇവരെ കണ്ടെത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത സ്‌നേഹം പഠിപ്പിച്ച ഗുരുദേവനെ ഓര്‍ക്കുമ്പോള്‍…; ഇന്ന് ശ്രീനാരായണഗുരു ജയന്തി

അതേസമയം നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നത് ആശങ്കയാകുന്നുണ്ട്. 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഉള്‍പ്പെടെ 290 ഇന്ത്യാക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ബിഹാറിലെ ഗണ്ടക് നദിയില്‍ ജലനിരപ്പുയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ 13 ഹിമതടാകങ്ങള്‍ ദുരന്തസാധ്യതാ പട്ടികയിലാണെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ, കര്‍ശന നീരീക്ഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Story Highlights : malayali family missing in nepal| nepal flood

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews