Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓപ്പറേഷൻ തൂഫാന് പിന്തുണ; മുരിക്കാശ്ശേരി സെന്റ് മേരീസ് സ്കൂളിന്റെ റീല്‍സ് ഒരുദിവസം കണ്ടത് 7 ലക്ഷത്തിലധികം ആളുകള്‍

ഓപ്പറേഷൻ തൂഫാന് പിന്തുണ; മുരിക്കാശ്ശേരി സെന്റ് മേരീസ് സ്കൂളിന്റെ റീല്‍സ് ഒരുദിവസം കണ്ടത് 7 ലക്ഷത്തിലധികം ആളുകള്‍

24 News 1 week ago

ടുക്കി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മുരിക്കാശ്ശേരി സെന്റ് മേരിസ് സ്കൂള്‍ നിർമ്മിച്ച റീല്‍സ് ഒരു ദിവസം കൊണ്ട് മാത്രം കണ്ടത് ഏഴു ലക്ഷത്തിലധികം ആളുകള്‍ .

സ്കൂള്‍ വിദ്യാർഥികളെ MDMA പോലുള്ള ലഹരിവസ്തുക്കളുടെ വാഹകർ ആക്കുന്നതും ലഹരിക്ക് അടിമപ്പെട്ട യുവാവ് സ്കൂള്‍ വിദ്യാർഥിനിയെ വീട്ടില്‍ വെച്ച്‌ ആക്രമിക്കാൻ തുടങ്ങുന്നു. യുക്തി പൂർവ്വം രക്ഷപ്പെടുന്ന വിദ്യാർഥിനി പ്രിൻസിപ്പലിനെ വിളിച്ച്‌ വിവരം അറിയിക്കുകയും പൊലീസും അധ്യാപകരുമെത്തി രക്ഷപ്പെടുത്തുന്നതുമാണ് റീല്‍സന്റെ സന്ദേശം.

സ്കൂള്‍ വിദ്യാർഥികളായ അബ്രോണ്‍ അരുണ്‍, അഭിജിത്, കാർത്തിക രെഞ്ചു, അഭിമോൻ അജോ, പ്രിൻസിപ്പല്‍ സിബിച്ഛൻ തോമസ്, ഹെഡ്മാസ്റ്റർ ബിനോയ് സെബാസ്റ്റ്യൻ, അധ്യാപകർ, മുരിക്കാശ്ശേരി പൊലീസ് തുടങ്ങിവർ റീല്‍സിന്റെ ഭാഗമായി. യുവ തലമുറക്ക് ഒരു മിനിറ്റ് കൊണ്ട് വലിയ സന്ദേശം നല്‍കുന്ന ഹൃസ്വ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല വ്യാഴാഴ്ച രാവിലെ 10.30 മുരിക്കശ്ശേരി പാവനാത്മാ കോളജില്‍ എത്തും.

Story Highlights : Support for 'Operation Toofan': Murickassery St. Mary's School's Reels video viewed by over 7 lakh people in a single day

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews