Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു; പെരുമ്പാവൂരില്‍ വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടം

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു; പെരുമ്പാവൂരില്‍ വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടം

24 News 0 months ago

രസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം.

സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു വെള്ളത്തില്‍ നീന്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്.

ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന തുണിമിലിന്റെ പരസ്യ ചിത്രീകരണത്തിനാണ് പെരുമ്പാവൂരില്‍ എത്തിയത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിന് മുന്‍പും ഇതേ പാറമടയില്‍ യുവാക്കള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടർന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.

Story Highlights : model drowns in quarry during ad shoot

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews