Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരീക്ഷാ മൂല്യനിര്‍ണയം: ആശങ്കകള്‍ പരിഹരിക്കാന്‍ ഹെല്‍പ്പ് ലൈനുമായി സിബിഎസ്‌ഇ

പരീക്ഷാ മൂല്യനിര്‍ണയം: ആശങ്കകള്‍ പരിഹരിക്കാന്‍ ഹെല്‍പ്പ് ലൈനുമായി സിബിഎസ്‌ഇ

24 News 3 weeks ago

ത്താം ക്ലാസ്, പ്ലസ് ടു മൂല്യനിര്‍ണയവും റിസള്‍ട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന ആകുലതകളും ആശങ്കകളും ആക്ഷേപങ്ങളും പരിഹരിക്കാന്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ച്‌ സിബിഎസ്‌ഇ.

സംശയദൂരീകരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും സജ്ജമാക്കിയിട്ടുണ്ട്. 1800-11-8004 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ ഏത് സമയത്തും ബന്ധപ്പെടാനാകുമെന്ന് സിബിഎസ്‌ഇ അറിയിച്ചു. (CBSE Starts 24×7 Support System For Class 10, 12 Students)

നിങ്ങള്‍ പൊതുവായി ചോദിക്കാന്‍ സാധിക്കുന്നതും പരാതിയായി ഉന്നയിക്കാനിരിക്കുന്നതുമായ വിവിധ വിഷയങ്ങളെ സംബന്ധിച്ച ഓട്ടോമേറ്റഡ് സിസ്റ്റത്തില്‍ നിന്നുള്ള മറുപടിയാകും ലഭിക്കുകയെന്നാണ് വിവരം. ഇത് പരീക്ഷാഫലത്തെക്കുറിച്ചും മറ്റും ഉയരുന്ന ആശങ്കകള്‍ പരിഹരിക്കുമെന്നാണ് സിബിഎസ്‌ഇ കണക്കുകൂട്ടുന്നത്. ഹിന്ദി. ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലാണ് നിങ്ങള്‍ക്ക് മറുപടികള്‍ ലഭിക്കുക. ടെലി കൗണ്‍സിലിങ് എന്നാണ് സിബിഎസ്‌ഇ ഇതിന് പേര് നല്‍കിയിരിക്കുന്നത്.

ഇതൊന്നും ഞാന്‍ സ്വപ്‌നം പോലും കണ്ടിട്ടില്ല, ഒടുവിലിതാ ഞാന്‍ പറഞ്ഞ വാക്കുപാലിച്ചിരിക്കുന്നു; രാജിക്ക് ശേഷം വൈകാരിക പ്രതികരണവുമായി സിദ്ധരാമയ്യ

ഇതുകൂടാതെ നിങ്ങളുടെ വിശദമായ പരാതികള്‍ info.cbse@nic.in എന്ന ഇ-മെയില്‍ വഴി പങ്കുവയ്ക്കാം. റിസള്‍ട്ടും മറ്റും റീചെയ്ക്ക ചെയ്യാനായി result.cbse2026@cbseshiksha.in എന്ന ഐഡിയും ഉപയോഗപ്പെടുത്താവുന്നതാണ്. അതേസമയം സിബിഎസ്‌ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികളുമായി സിബിഎസ്‌ഇ രംഗത്തെത്തിയിരിക്കുന്നത്.

Story Highlights : CBSE Starts 24×7 Support System For Class 10, 12 Students

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews