കണ്ണൂര്‍: പയ്യന്നൂരിലെ വിശദീകരണ യോഗത്തില്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
പാര്‍ട്ടിയെ തകര്‍ക്കുക എന്ന വികാരത്തിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞികൃഷ്ണന്‍ പ്രവര്‍ത്തിച്ചുവെന്നാണ് വിമര്‍ശനം. പാര്‍ട്ടി പരസ്യമായി നിലപാട് പറയുമ്പോള് അതില്‍ കാപട്യമുണ്ടായിരിക്കില്ല. പാര്‍ട്ടി ഒരിക്കലും ബഹുജനങ്ങളെ വഞ്ചിക്കാറില്ല. പാര്‍ട്ടി പറയുന്നത് വസ്തുതയല്ലെന്ന് പ്രചരിപ്പിക്കാനാണ് വി കുഞ്ഞികൃഷ്ണന്‍ ശ്രമിച്ചത്. പാര്‍ട്ടി നന്നാകണമെന്ന വികാരത്തോടെയല്ല അത് പറഞ്ഞതെന്നും കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും പിണറായി വിജയന്‍ പറഞ്ഞു. (pinarayi vijayan against v kunhikrishnan)
പയ്യന്നൂരില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് സിപിഐഎം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കുകയും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. എന്നിരിക്കിലും ഏതെങ്കിലും തെറ്റിദ്ധാരണയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് അകന്നവര്‍ അവരുടെ ഇപ്പോഴത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍ വിചിന്തനം നടത്തണം. യുഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ കാരണം പലരും ഇപ്പോള്‍ പുനര്‍വിചിന്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ചില തെറ്റിദ്ധാരണകള്‍ മൂലം പാര്‍ട്ടിയില്‍ നിന്ന് വഴിതെറ്റിയവര്‍ പാര്‍ട്ടിക്കൊപ്പം അണിനിരക്കണം. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തണം. ശക്തമായ പാര്‍ട്ടിക്കൊപ്പം വര്‍ഗീയതയ്‌ക്കെതിരെ പോരാട്ടം നടത്താനും മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള പോരാട്ടം നടത്താനും സാധിക്കും. ഒരുമിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കാം'. പിണറായി വിജയന്‍ പറഞ്ഞു.
Story Highlights : pinarayi vijayan against v kunhikrishnan

