Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പശ്ചിമ ബംഗാളിലെ ഫാല്‍ട്ടയില്‍ വീണ്ടും തിരഞ്ഞെടുപ്പ്

പശ്ചിമ ബംഗാളിലെ ഫാല്‍ട്ടയില്‍ വീണ്ടും തിരഞ്ഞെടുപ്പ്

24 News 3 weeks ago

ശ്ചിമ ബംഗാളിലെ ഫള്‍ട്ട നിയമസഭാ മണ്ഡലത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.

മെയ് 21നാണ് വോട്ടെടുപ്പ് . 24 ന് വേട്ടെണ്ണും. ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ഫാർട്ടയില്‍ ഗുരുതരമായ തിരഞ്ഞെടുപ്പ് കുറ്റങ്ങള്‍ നടന്നുവന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാർഥി ജഹാംഗീർ ഖാൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഒരു വിഭാഗം ജനങ്ങള്‍ പ്രതിഷേധമുയർത്തിയിരുന്നു. കേന്ദ്രസേന പണിപ്പെട്ടാണ് പ്രതിഷേധം നിയന്ത്രിച്ചത് . 10 ജന്മം എടുത്താലും ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ഡയമണ്ട് ഹാർബർ മോഡല്‍ ഇല്ലാതാക്കാൻ കഴിയില്ലെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനർജി വെല്ലുവിളിച്ചു. അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിലാണ് ഫള്‍ട്ട മണ്ഡലം .

Story Highlights : Re-election in Falta, West Bengal

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews