പതിമൂന്ന് ദിവസത്തെ തുടർച്ചയായ ആക്രമണ - പ്രത്യാക്രമണങ്ങള്‍ക്ക് ഒടുവില്‍ പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ ശാന്തം.തുടർച്ചയായി നടത്തിവന്ന വ്യോമാക്രമണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ രാത്രി പുതിയ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകള്‍ക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കരുതപ്പെടുന്നു.
ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാല്‍ "ഇറാൻ സമാധാനപരമായ ഒരു രാത്രിയാണ് പിന്നിട്ടത്" എന്ന് ഇറാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസൈൻ കെർമാൻപൂർ 'എക്സ്' പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഇറാനുമായുള്ള ചർച്ചകള്‍ കൂടുതല്‍ ഗൗരവതരമായി പുരോഗമിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയെങ്കിലും, ഇറാൻ ഇത് തള്ളി. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഒമാൻ നയതന്ത്ര പ്രതിനിധി സംഘം ഇറാനിലെത്തി.തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള സമീപകാല സംഘർഷങ്ങളും, സൗദി അറേബ്യയും യെമനിലെ ഇറാൻ-പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുണ്ടായ വെടിവയ്പും കാരണം മേഖലയില്‍ ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ തുടരുകയാണ്.
Story Highlights : US, Iran appear to halt strikes after 13 days of mutual attacks

