മുസ്‌ലിം ലീഗിന്റെ വനിതാ വിദ്യാർഥി സംഘടനാ ഹരിതയുമായി ബന്ധപ്പെട്ട വിവാദം വീണ്ടും സജീവമാക്കി ഒരു വിഭാഗം എംഎസ്‌എഫ് നേതാക്കള്‍.
പികെ നവാസ് വിട്ട് വീഴ്ച ചെയ്തത്കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് പാർട്ടിയില്‍ തിരികെ എത്താനായതെന്ന് പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി അമീൻ റാഷിദ് പറഞ്ഞു. ഹരിത വിവാദം പി.കെ നവാസിനെതിരായ ഗൂഢാലോചന എന്ന് എംഎസ്‌എഫ് സംസ്ഥാന കമ്മിറ്റി അംഗം പി മുസ്തഫ ആരോപിച്ചു.
"പൊറുത്തു തരണം" എന്നപേക്ഷിച്ചാണ് പാർട്ടിയില്‍ മടങ്ങി എത്തിയതെന്നും മുസ്തഫ. ഫാത്തിമ തഹിലിയ നുണ പ്രചരിപ്പിക്കുന്നു എന്ന് അമീൻ റാഷിദ് പറഞ്ഞു.ഹരിത നേതാക്കള്‍ മാപ്പ് പറഞ്ഞാണ് പാർട്ടിയില്‍ തിരിച്ചെത്തിയതെന്ന് അമീൻ റാഷിദ് പറഞ്ഞു. പികെ നവാസ് ഇരയായിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായി നുണ പ്രചരിപ്പിക്കുകയാണെന്നും അമീൻ റാഷിദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഹരിത വിവാദം ശരിയായിരുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളുമായി ഫാത്തിമ തഹ്ലിയയും, മുഫീദ തെസ്നിയും രംഗത്ത് വന്നിരുന്നു. പി.കെ നവാസ് മത്സരിച്ച താനൂരില്‍ പോലും അത് ചർച്ചയാക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി എംഎസ്‌എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് രംഗത്ത് വന്നിരുന്നു.
Story Highlights : MSF leaders revived the controversy related to Haritha

