Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫയുടെ ഓഹരി വില്പനയ്ക്കെതിരെ പ്രതിഷേധം, ടൂര്‍ണമെന്‍റുകള്‍ ബഹിഷ്‌കരിക്കും; ഫിഫയ്ക്കെതിരെ യുവേഫ

ഫിഫയുടെ ഓഹരി വില്പനയ്ക്കെതിരെ പ്രതിഷേധം, ടൂര്‍ണമെന്‍റുകള്‍ ബഹിഷ്‌കരിക്കും; ഫിഫയ്ക്കെതിരെ യുവേഫ

24 News 3 weeks ago

ഫിഫയ്ക്കെതിരെ യൂറോപ്യൻ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫ. ഫിഫയുടെ ഓഹരി വില്പനയ്ക്കെതിരെ പ്രതിഷേധം. മത്സരങ്ങളില്‍ പങ്കെടുക്കില്ല.

ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുടെ 'ലോകകപ്പ് സ്വകാര്യവത്കരണ' പദ്ധതിക്കെതിരെയാണ് യുവേഫ രംഗത്തെത്തിയത്.

ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യണ്‍ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്‍റെ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകർക്ക് കൈമാറും. പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാതെ ഇനി ഒരു ഫിഫ മത്സരത്തിലും യൂറോപ്യൻ ടീമുകള്‍ പങ്കെടുക്കില്ലെന്ന് യുവേഫ ആഹ്വാനം ചെയ്തു

ലോകകപ്പിന്‍റെ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകർക്ക് വില്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌, വരാനിരിക്കുന്ന മുഴുവൻ ഫിഫ ടൂർണമെന്‍റുകളും ബഹിഷ്‌കരിക്കാൻ 55 അംഗ രാജ്യങ്ങളുള്ള യുവേഫ ഒറ്റക്കെട്ടായി തീരുമാനിച്ചു. വ്യവസായി ജോഷുവ കുഷ്‌നറുടെ ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയാണ് ഇതിലെ പ്രധാന നിക്ഷേപകർ. ഈ പദ്ധതി അംഗീകരിക്കുകയാണെങ്കില്‍ ഫിഫയിലെ 211 അംഗരാജ്യങ്ങള്‍ക്കും 20 മില്യണ്‍ ഡോളർ വീതം നല്‍കുമെന്ന ഓഫറും ഫിഫ മുന്നോട്ടുവെച്ചു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങള്‍ ഇത് അംഗീകരിക്കണമെന്നാണ് ഫിഫയുടെ നിലപാട്.

Story Highlights : uefa to boycott all fifa competitions

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews