Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

24 News 5 days ago

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും. മലീനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഉത്തരവ് ഇറക്കിയത്.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കി. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഫാക്ടറിയില്‍ വെള്ളം കയറി പുഴയില്‍ മലിന്യം ഒഴുകിയിരുന്നു.

പി കെ ഫിറോസ് എംഎല്‍എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് കട്ടിപ്പാറയിലെ ഫാക്ടറി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്.

ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച്‌ ഫ്രഷ്‌കട്ട് ഫാക്ടറിക്കെതിരെ കഴിഞ്ഞവര്‍ഷം വന്‍ പ്രതിഷേധവും സംഘര്‍ഷവും നടന്നിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്.

Story Highlights : Fresh Cut shutting down

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews