Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പി എം ശ്രീയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി; കരാറില്‍ നിന്ന് പിന്മാറാൻ പറ്റുമോയെന്ന് പരിശോധിക്കും'; വിദ്യാഭ്യാസ മന്ത്രി

'പി എം ശ്രീയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി; കരാറില്‍ നിന്ന് പിന്മാറാൻ പറ്റുമോയെന്ന് പരിശോധിക്കും'; വിദ്യാഭ്യാസ മന്ത്രി

24 News 4 days ago

പി എം ശ്രീയില്‍ യുഡിഎഫ് സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് ഫണ്ടും വാങ്ങി.

കരാറില്‍ നിന്ന് പിന്മാറാൻ പറ്റുമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചു.വിഷയം സർക്കാർ ചർച്ച ചെയ്യും.

ഖാദർ കമ്മിറ്റിയെക്കുറിച്ച്‌ ആക്ഷേപങ്ങളുണ്ടായിരുന്നു. അതേപടി നടപ്പാക്കില്ല. കഴിഞ്ഞ സർക്കാരിൻ്റെ തുടർച്ചയായിരിക്കും,അത് പരിഷ്‌ക്കരിക്കും. എയ്ഡഡ് അധ്യാപക നിയമനം പിഎസ്‌സിക്ക് വിടുന്ന കാര്യം ചർച്ച ചെയ്യാതെ നടപ്പാക്കാൻ ആകില്ല.

അണ്‍ഫിറ്റായ സ്‌കൂള്‍ കെട്ടിടങ്ങള്‍ പരിശോധിക്കും. കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും. ഫിറ്റ്‌നസിന്റെ പേരില്‍ സ്‌കൂളുകള്‍ തുറക്കാതിരുന്നിട്ടില്ലെന്നും കാലപ്പഴക്കം കൊണ്ടാണ് ചില സ്‌കൂളുകള്‍ തുറക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

'അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളുണ്ട്. അത്തരം സ്‌കൂളുകളെ മുന്നോട്ടു കൊണ്ടുവരാനുളള നടപടികള്‍ ഉണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞിട്ടും എഴുതാന്‍ അറിയില്ലെന്ന് പറയുന്നത് നാണക്കേടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എല്ലാ നടപടികളും തുടരും. തര്‍ക്കവും പ്രശ്‌നങ്ങളും ഉളള വിഷയത്തില്‍ മാത്രമാണ് പരിശോധന.

സ്‌കൂളുകളില്‍ ഒരു ദിവസം കളര്‍ വസ്ത്രം ആക്കണമെന്നത് ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. 'ചര്‍ച്ചകള്‍ക്ക് സേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ. കുട്ടികള്‍ക്ക് അങ്ങനൊരു ആവശ്യമുണ്ട്. ഒരു ദിവസം കളര്‍ വസ്ത്രം വേണം എന്നതിനോട് വ്യക്തിപരമായി യോജിക്കുന്നു. കുട്ടികളില്‍ നിന്ന് വന്ന ആവശ്യത്തെ തുടര്‍ന്നാണ് ആലോചന. ഇന്നത്തെ കാലത്ത് ഒരു പ്രയാസം ഉണ്ടാകുമോ? ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പ്രഖ്യാപിക്കൂ. ഒരു ദിവസം സ്വാതന്ത്ര്യം വേണം എന്ന് കുട്ടികള്‍ പറയുന്നത് ന്യായമാണെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

Story Highlights : n shamsudeen about pm shri agreement

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews