1984ലെ കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പ്പോയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന സത്യം പുറത്തുവിട്ട് ട്വന്റിഫോര്‍.
ബ്രൂണൈയിലെ ഉള്‍പ്രദേശത്ത് സുകുമാരക്കുറുപ്പ് മാറി മാറി കഴിയുന്ന ഒളിത്താവളങ്ങള്‍ക്ക് മുന്നില്‍ ട്വന്റിഫോര്‍ സംഘമെത്തി.
പേര് മാറ്റിയും ദുരൂഹത ഉണര്‍ത്തുന്ന പെരുമാറ്റവുമായി കാല്‍നൂറ്റാണ്ടായി ബ്രൂണൈയില്‍ ജീവിക്കുകയാണ് സുകുമാരക്കുറുപ്പ്. നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുകുമാരക്കുറുപ്പ് സമ്പന്നനായി ജീവിക്കുന്നെന്ന് ട്വന്റിഫോര്‍ അന്വേഷണത്തില്‍ കണ്ടെത്തി. മലേഷ്യയില്‍ ജനിച്ച മലയാളിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബ്രൂണൈയിലെ ഒളിവുജീവിതം. അബുദാബിയിലുള്ള ഭാര്യയും മകനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഇന്ത്യന്‍ സമൂഹവുമായി, പ്രത്യേകിച്ച് മലയാളികളുമായി അകന്നാണ് സുകുമാരക്കുറുപ്പ് കഴിയുന്നത്. എണ്‍പതിനോട് ആടുത്ത് പ്രായമുള്ള സുകുമാരക്കുറുപ്പ് ഇപ്പോഴും ആരോഗ്യവാനെന്ന്, ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനെ നേരില്‍ കണ്ടവര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഉള്ളത് പ്രായത്തിന്റെ ചെറിയ അവശതകള്‍ മാത്രമാണെന്നാണ് ഇവര്‍ പറയുന്നത്.
Story Highlights : Sukumara Kurup is alive

