Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിഎം ശ്രീ നടപ്പാക്കാൻ സര്‍‌ക്കാര്‍: 265 സ്കൂളുകളില്‍ പദ്ധതി നടപ്പിലാക്കാൻ ആലോചന

പിഎം ശ്രീ നടപ്പാക്കാൻ സര്‍‌ക്കാര്‍: 265 സ്കൂളുകളില്‍ പദ്ധതി നടപ്പിലാക്കാൻ ആലോചന

24 News 3 weeks ago

പി എം ശ്രീയില്‍ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ കൂടിയാലോചനകള്‍ സജീവം. സിലബസില്‍ കേന്ദ്ര ഇടപെടല്‍ ഇല്ലാതെ പിഎം ശ്രീ നടപ്പാക്കാനുള്ള ആലോചനയിലാണ് സർക്കാർ.

സംസ്ഥാന സിലബസില്‍ കേന്ദ്രത്തെ കൈകടത്താൻ അനുവദിക്കരുത് എന്നാണ് യുഡിഎഫില്‍ പൊതുവികാരം. 265 സ്കൂളുകളില്‍ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ സ്കൂളുകളില്‍ മറ്റു സ്കൂളുകളില്‍ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരാനും തീരുമാനമായിട്ടുണ്ട്.

സിലബസില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടായാല്‍ നിയമപരമായി മുന്നോട്ടുപോകാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ഇതടക്കമുള്ള നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് തയ്യാറാക്കുക. അടുത്ത മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം സർക്കാർ നീക്കത്തിനെതിരെ രാഷ്ട്രീയമായി പ്രതിരോധം തീർക്കാനാണ് എല്‍ഡിഎഫ് ശ്രമം. കഴിഞ്ഞ സർക്കാർ പദ്ധതിയില്‍ ഒപ്പുവച്ചതുകൊണ്ടാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നതെന്ന യുഡിഎഫ് പ്രചരണത്തെയും എല്‍ഡിഎഫ് പ്രതിരോധിക്കും. കേന്ദ്രത്തിന്റെ വെളിപ്പെടുത്തലോടെ എല്‍ഡിഎഫ് പറഞ്ഞത് ശരിയായെന്ന വിലയിരുത്തലിലാണ് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച നേതാക്കന്മാർ ഇപ്പോള്‍ മലക്കം മറിഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല എന്നാണ് യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്രത്തില്‍നിന്ന് ഫണ്ട് ലഭിക്കുന്നതിന് പദ്ധതിയില്‍ തുടരേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പിട്ടതുകൊണ്ട് പിന്നോട്ട് പോകാൻ കഴിയില്ല എന്ന വിചിത്രവാദവും യുഡിഎഫ് ഇപ്പോള്‍ ഉന്നയിക്കുന്നു.

Story Highlights : Government to implement PM SHRI: Plan to roll out the scheme in 265 schools

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews