പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ തയാറെടുക്കുന്ന യുഡിഎഫ് സർക്കാരിനെ വിമർശിച്ച് സപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആർഎസ്‌എസ് അജണ്ട നടപ്പാക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. ബിജെപിയോടുള്ള കേരളത്തിലെ കോണ്‍ഗ്രസിന്റെ സമീപനം ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബിനോയ് കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാരിന്റേത് വഞ്ചാനാ പരമായ സമീപനമാണെന്ന് അദേഹം വിമർശിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിന് ബിജെപിയോടുള്ള ഭക്തിയാണ് തെളിഞ്ഞിവരുന്നത്. എന്താണോ ബിജെപിക്ക് വേണ്ടത്, അത് നടപ്പാക്കി കൊടുക്കുന്നവരെ പോലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ നാശത്തിലേക്കുള്ള പോക്കാണ്. മുസ്ലിം ലീഗ് ഉത്തരം പറയണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പിഎം ശ്രീയെ എടുത്തെറിയാന്‍ വന്ന യുഡിഎഫ് ഇപ്പോള്‍ കെട്ടിപ്പിടിച്ചിരിക്കുകയാണെന്ന് ബിനോയ് വിശ്വം വിമര്‍ശിച്ചു.
'പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാം'; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ലെന്ന മുഖ്യമന്ത്രിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും പ്രസ്താവന കള്ളമെന്ന് എഎ റഹീം എംപി പറഞ്ഞു. കേന്ദ്രസർക്കാരില്‍ നിന്ന് ജെബി മേത്തർക്ക് ലഭിച്ച ഉത്തരത്തില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു. പിഎം ശ്രീയില്‍ നിന്ന് ധാരണാപത്രം ഒപ്പിട്ട സംസ്ഥാന സർക്കാരുകള്‍ക്ക് പിന്മാറാമെന്ന് കേന്ദ്രം രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. പിന്മാറുന്നവർക്ക് പദ്ധതിയുടെ സഹായം ലഭിക്കില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സഹമന്ത്രി ജയന്ത് ചൌധരി വ്യക്തമാക്കി. ഇതോടെ, ഫണ്ടിന് വേണ്ടിയല്ല പിഎം ശ്രീയില്‍ തുടരുന്നതെന്ന യുഡിഎഫ് വാദം പൊളിഞ്ഞു.
Story Highlights : Binoy Viswam criticises UDF Government over PM Shri scheme

