പിഎം ശ്രീ വിഷയത്തില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയില്‍ ഒപ്പിട്ടത് ആരായിരുന്നുവെന്ന് ചോദിച്ച അദ്ദേഹം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
പദ്ധതിയില്‍ ഒപ്പിട്ടത് ആരായിരുന്നു. സിപിഐ പോലും അറിയാതെ പദ്ധതിയില്‍ ഒപ്പിട്ടത് ആരായിരുന്നു. ഞങ്ങളാണോ. ഒപ്പിട്ടത് കഴിഞ്ഞ ഗവണ്‍മെന്റ് ആയിരുന്നു. മന്ത്രിസഭ അറിയാതെ, മുന്നണി അറിയാതെ, മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ അഭിപ്രായം പോലും മാനിക്കാതെ ദ്രുതഗതിയില്‍ ഒപ്പിട്ടതാരായിരുന്നു? പ്രതിപക്ഷത്തോട് അഭിപ്രായം ചോദിച്ചിരുന്നോ? ഒപ്പിട്ട കാര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഒപ്പിട്ട് കഴിഞ്ഞ സാഹചര്യത്തില്‍ എന്ത് വേണമെന്നുള്ളതാണ് ഇന്നലെ യുഡിഎഫ് ചര്‍ച്ച ചെയ്തത്. തന്നെയുമല്ല കരിക്കുലത്തിന്റെ കാര്യത്തില്‍ നമുക്ക് സ്വാതന്ത്ര്യം വേണം. അതുപോലെ തന്നെ വിദ്യാലയങ്ങള്‍ സെലക്‌ട് ചെയ്യുന്നതില്‍ നമുക്ക് സ്വാതന്ത്ര്യം വേണം തുടങ്ങിയ ചില നിബന്ധനകളാണ് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെക്കാന്‍ പോകുന്നത്. അതിന്റെ വിശദാംശങ്ങള്‍ ഒക്കെ ഇന്നലെ യുഡിഎഫ് കണ്‍വീനര്‍ വിശദീകരിച്ചതുകൊണ്ട് ഞാന്‍ അങ്ങോട്ട് കടക്കുന്നില്ല - അദ്ദേഹം പറഞ്ഞു - അദ്ദേഹം പറഞ്ഞു.
ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. എന്തുകൊണ്ട് ഈ കാര്യം ജോണ്‍ ബ്രിട്ടാസ് പിണറായി വിജയനോട് പറഞ്ഞില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹം രാജ്യസഭാ മെമ്പര്‍ ആയിരുന്നു. അന്ന് അദ്ദേഹത്തിന് ചെവിയിലെങ്കിലും ഒന്ന് പറയാമായിരുന്നല്ലോ. പുറമെ പറയാനുള്ള ബുദ്ധിമുട്ട് കാണും അദ്ദേഹത്തിന്. ചെവിയിലെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നല്ലോ. ഒന്നും പറയാതെ ഒപ്പിട്ട് കേന്ദ്ര സഹായം വാങ്ങിച്ചിട്ട് ഇപ്പോള്‍ ഞങ്ങളുടെ തലയിലോട്ട് കേറണ്ട - അദ്ദേഹം പറഞ്ഞു.
Story Highlights : Ramesh Chennithala responds to the PM SHRI issue

