Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിള്ളേരുടെ വൈബ് അറിയാൻ ബിജെപി ; ജെൻസിയെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ പദ്ധതി

പിള്ളേരുടെ വൈബ് അറിയാൻ ബിജെപി ; ജെൻസിയെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ പദ്ധതി

24 News 1 week ago

രാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട്, ജെൻസിയെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ പദ്ധതിയുമായി ബിജെപി.

വൻകിട റാലികള്‍ക്ക് പകരം ചെറുകൂട്ടായ്മകള്‍ സംഘടിപ്പിച്ച്‌ യുവാക്കളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കും. ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.

യുവാക്കളുടെ പ്രശ്നങ്ങളും നിർദേശങ്ങളും പാർട്ടി നേതൃത്വത്തില്‍ എത്തിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ചെറുകൂട്ടായ്മകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക ബിജെപി നേതാക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കും.

Story Highlights : BJP launches new campaign targeting Gen Z

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews