കൊല്ലം പുനലൂരില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി. പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു റെഡിഡന്‍ഷ്യല്‍ സ്‌കൂളിലെ ക്രൂരത.
പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ തല കീഴായി നിര്‍ത്തി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പൊലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം. സാധാരണക്കാരായിട്ടുള്ള കുട്ടികള്‍ നിന്ന് പഠിക്കുന്ന ഹോസ്റ്റല്‍ സ്വഭാവമുള്ള സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ വാര്‍ഡനും കുക്കുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പത്തനംതിട്ട സ്വദേശികളായ ലിജു കുമാര്‍, ടോം എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്നുതന്നെ റിമാന്‍ഡി ചെയ്യുമെന്നാണ് വിവരം.
Story Highlights : Complaint alleges attempt to hang sixth grader upside down in Punalur

