Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പുറത്തു പറയാനാകാത്ത എന്ത് ഡീലിലാണ് ഹെലികോപ്റ്ററില്‍ പോയതെന്ന് പറയുന്നില്ല, കളവ് പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രി'; എം വി ഗോവിന്ദൻ

'പുറത്തു പറയാനാകാത്ത എന്ത് ഡീലിലാണ് ഹെലികോപ്റ്ററില്‍ പോയതെന്ന് പറയുന്നില്ല, കളവ് പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രി'; എം വി ഗോവിന്ദൻ

24 News 6 days ago

രു കളവ് പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

പേര് വെളിപ്പെടുത്താൻ ആകാത്ത നിക്ഷേപകനെ കാണാനാണ് ഹെലികോപ്റ്ററില്‍ പോയതെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി ഭാര്യ പിതാവിനെ കാണാൻ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തത് എന്ന് റിപ്പോർട്ട് ചെയ്തത് മാധ്യമങ്ങളാണ്.

ദേശാഭിമാനിയോ കൈരളിയോ അല്ല. ഒരുവട്ടം പോയി ഇറങ്ങാൻ കഴിയാത്തതുകൊണ്ട് പിന്നെയും പോയി. പുറത്തു പറയാനാകാത്ത എന്ത് ഡീലിലാണ് ഹെലികോപ്റ്ററില്‍ പോയതെന്ന് പറയുന്നില്ല. ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തപ്പോള്‍ ഇല്ലാ കഥകള്‍ ഇറക്കിയവരാണ് ഇപ്പോള്‍ പുതിയ കഥകളുമായി വരുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

കാലവർഷക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിന് പാർട്ടി പ്രവർത്തകർ ഇറങ്ങണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ദുരിതബാധിതർക്ക് അവശ്യസാധനങ്ങള്‍ ഉറപ്പാക്കണം. ഇന്നലെ ദുരിതാശ്വാസ ക്യാമ്പില്‍ പോയപ്പോള്‍ ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതി ഉണ്ടായി. കഴിഞ്ഞ തവണ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ലെന്നാണ് പറഞ്ഞത്. ഒരു ക്യാമ്പിൻ്റെ മാത്രമല്ല കേരളത്തില്‍ അങ്ങോളം ഇങ്ങോളം ക്യാമ്പുകളില്‍ സൗകര്യങ്ങളില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Story Highlights : m v govindan against v d satheeshan helicopter travel

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews