Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റീലുകളുടെ എപ്പിസോഡ് ഇനി തിരഞ്ഞുപിടിച്ച്‌ കാണേണ്ട; 'സീരീസ്' ഫീച്ചര്‍ എത്തിക്കാൻ മെറ്റ‌

റീലുകളുടെ എപ്പിസോഡ് ഇനി തിരഞ്ഞുപിടിച്ച്‌ കാണേണ്ട; 'സീരീസ്' ഫീച്ചര്‍ എത്തിക്കാൻ മെറ്റ‌

24 News 1 week ago

ൻസ്റ്റയിലും ഫേസ്ബുക്കിലും പുത്തൻ ഫീച്ചർ എത്തിക്കുന്ന പരീക്ഷണത്തിലാണ് മെറ്റ. എപ്പിസോഡുകളായി പോസ്റ്റ് ചെയ്യുന്ന റീലുകള്‍ കണ്ടെത്താൻ ഉപയോക്താക്കള്‍ മെനക്കെടാറുണ്ട്.

ഇതിന് ഒരു പരിഹാരമായാണ് പുതിയ ഫീച്ചർ എത്തിക്കുന്നത്. സീരീസ് എന്ന ഫീച്ചർ ആണ് മെറ്റ എത്തിക്കുന്നത്. അതായാത് റീലുകളെ എപ്പിസോഡുകളുടെ ക്രമത്തില്‍ കാണാൻ സഹായിക്കുന്നതാണ് പുത്തൻ ഫീച്ചർ. ഇത് ഉടൻ തന്നെ എല്ലാവർക്കും ലഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

തിരഞ്ഞെടുത്ത സ്രഷ്ടാക്കളുമായി മെറ്റാ സീരീസ് ഫീച്ചർ പരീക്ഷിക്കും. ഷോർട്ട്-ഫോം കണ്ടന്റ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് 2023 മുതല്‍ സമാനമായ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ക്രിയേറ്റർമാരുടെ അനുബന്ധ വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാണ് മെറ്റ ലക്ഷ്യമിടുന്നത്. ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ഒന്നിലധികം റീലുകളെ ഒരു ശേഖരമായി ക്രോഡീകരിക്കുന്നതാണ് പുതിയ ഫീച്ചർ.

അതായത്, ഒരാളുടെ പ്രൊഫൈലിലൂടെയും അപ്‌ലോഡുകളിലൂടെയും ബ്രൗസ് ചെയ്യുന്നതിനുപകരം, സീരീസ് വിഭാഗത്തില്‍ സമാനമായ വീഡിയോകള്‍ നിങ്ങള്‍ക്ക് കണ്ടെത്താൻ കഴിയും. നിങ്ങളുടെ ഫീഡില്‍ ഒരു സീരീസിന്റെ ഭാഗമായ ഒരു റീല്‍ കണ്ടെത്തുകയാണെങ്കില്‍, റീലില്‍ നിന്ന് തന്നെ മുഴുവൻ സീരീസും കാണാനുള്ള ഓപ്ഷനും നിങ്ങള്‍ക്ക് ലഭിക്കും. മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലെ മിനി-ഡ്രാമകളെയും പുതിയ സീരീസ് ഫീച്ചറില്‍ ഉള്‍പ്പെടുത്തിയേക്കാം.

Story Highlights : Meta testing new Series feature for Reels on Instagram and Facebook

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews