Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയില്‍ വാദം

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയില്‍ വാദം

24 News 2 weeks ago

പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്ട്രീയ പ്രേരിതമെന്ന് ഇ ഡി കോടതിയില്‍.

പ്രതികള്‍ക്ക് കേന്ദ്ര ഏജൻസികളോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഇ ഡി കോടതിയില്‍ വാദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലായിരുന്നു ഇ ഡിയുടെ വാദം.പ്രതികളെ വെറുതെ ജയിലില്‍ കിടത്തുന്നത് കൊണ്ട് ഒരു നേട്ടവും ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു. കേന്ദ്ര ഏജൻസിയോട് വിരോധം ഉണ്ടെന്ന ഇ ഡിയുടെ വാദമാണ് രാഷ്ട്രീയ പ്രേരിതം. സാധാരണ പ്രതിഷേധം മാത്രമാണ് നടന്നതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഉന്നത ഗൂഢാലോചനയില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇത് കാരണമാണ് ഒൻപതാം പ്രതിക്ക് ജാമ്യം അനുവദിച്ചത്.സംഭവത്തില്‍ ആക്രമണവും ഗുഡാലോചനയും നടന്നിട്ടുണ്ട്. പ്രതികള്‍ നടത്തിയത് ഗൗരവം ജനിപ്പിക്കുന്ന കുറ്റമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ പറഞ്ഞു.

അതേസമയം, കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹർജികള്‍ പരിഗണിക്കുന്നത് . പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് നാളെ വീണ്ടും പരിഗണിക്കുന്നത്.

Story Highlights : ED Attack case; Argument raised in court alleging political vendetta against the ED

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews