സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ വില.
ഈ മാസം 5ന് സ്വര്‍ണ വില 37,360 രൂപയിലെത്തിരുന്നു. തുടര്‍ന്ന് 15ന് ഈ മാസത്തെ ഉയര്‍ന്ന വിലയായ 38,160 രൂപയിലെത്തുകയും ചെയ്തു. 38,160 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 1,882.70 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു.
നിലവില്‍, ഔണ്‍സിന് 1,918.20 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, യൂറോപ്പില്‍ കൊവിഡ് വ്യാപന ഭീതി വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ സ്വര്‍ണ വില വര്‍ധിക്കാനിടയുണ്ട്.

