Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സര്‍വേ വകുപ്പില്‍ കൂട്ടപിരിച്ചുവിടല്‍; മൂവായിരത്തോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

സര്‍വേ വകുപ്പില്‍ കൂട്ടപിരിച്ചുവിടല്‍; മൂവായിരത്തോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

24 News 3 weeks ago

ർവേ വകുപ്പില്‍ നിന്ന് മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു. കരാർ ജീവനക്കാർ നാളെ മുതല്‍ ജോലിക്ക് വരേണ്ടന്നാണ് സർവേ ഡയറക്ടറുടെ നിർദ്ദേശം.

നാല് മാസത്തെ ശമ്പളം കുടിശികയുളളപ്പോഴാണ് കരാർ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുന്നത്. കൂട്ട പിരിച്ചുവിടലോടെ സംസ്ഥാനത്തെ ഡിജിറ്റല്‍ റീ സർവേ പ്രവർത്തനങ്ങള്‍ നിലയ്ക്കും.

ഇന്നലെയാണ് സർവേ വകുപ്പിലെ കരാർജീവനക്കാരുടെ സേവനം നിർത്തണമെന്നസർവേ ഡയറക്ടറുടെ നിർദ്ദേശം വരുന്നത്.വകുപ്പ് സർവേയർമാരെ ഫീല്‍ഡ് ജോലികളില്‍ സഹായിക്കുന്നതിനുളള ഏറ്റവും കുറഞ്ഞ ജീവനക്കാരെ നിലനിർത്തിയശേഷം ബാക്കിഉളളവരെ ഒഴിവാക്കാനാണ് നിർദ്ദേശം.സംസ്ഥാനത്തെ ഡിജിറ്റല്‍ റീസർവേ ജോലികള്‍ക്കായി 4000 കരാർ ജീവനക്കാരെയാണ് എംപ്ളോയ്മെൻറ് എക്സേഞ്ച് വഴി നിയമിച്ചിട്ടുളളത്. ഇതില്‍ 3000 ജീവനക്കാർക്കാണ് നാളെ പുറത്തുപോകേണ്ടിവരുന്നത്.

നൂറ് ദിന കർമ്മ പരിപാടി കഴിഞ്ഞാല്‍ ബാക്കി കരാർ ജീവനക്കാരെ കൂടി ഒഴിവാക്കണമെന്നാണ് നിർദ്ദേശം.കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതോടെസംസ്ഥാനത്തെ ഡിജിറ്റല്‍ റീ സർവേ നിലയ്ക്കും.സർവേ വകുപ്പിലെ ജീവനക്കാരുടെ എണ്ണം പരിമിതംആയതിനാല്‍ അവരെ ഉപയോഗിച്ച്‌ മാത്രമായി റീസർവേ പൂർത്തിയാക്കാനാകില്ല.ആകെയുളള 1666വില്ലേജുകളില്‍ 639 വില്ലേജുകളിലാണ് റീസർവേനടക്കുന്നത്.ഇതില്‍ 249 വില്ലേജുകളില്‍ മാത്രമേ നടപടികള്‍ പൂർണമായും പൂർത്തികരിച്ചിട്ടുളളു.

Story Highlights : Mass retrenchment in the Survey Department

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews