സി എം ആർ എല്‍ - എക്സാലോജിക്സ് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി യെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ചോദ്യം ചെയ്യലിനായി ഉടൻ നോട്ടീസ് നല്‍കും. റെയ്ഡില്‍ പിടിച്ചടുത്ത രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം.വീണയ്ക്ക് പുറമെ സിഎംആർഎല്ലില്‍ നിന്ന് പണം കൈപ്പറ്റിയ മറ്റുളളവരിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് ഇ ഡി വാർത്താകുറിപ്പില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇവർക്ക് നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അതേസമയം, തലസ്ഥാനത്തെ ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവില്‍ 19 പേരാണ് പൊലീസിന്റെ പിടിയില്‍ ആയിട്ടുള്ളത്. മുൻ ആറ്റുകാല്‍ കൗണ്‍സിലർ ഉണ്ണിയടക്കമുള്ള ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ആളുകളെ അടക്കം ഇനിയും പിടികൂടാൻ ഉണ്ട്. ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ചതില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കെടുത്ത 10 പേർക്കെതിരെയും കണ്ടാല്‍ 300 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . വധശ്രമം ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തല്‍ തുടങ്ങിയവയാണ് വകുപ്പുകള്‍. ഇന്നലെ സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ള ഭൂരിഭാഗം പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച ഉണ്ടായെന്ന വിമർശനത്തില്‍ പൊലീസ് മേധാവി ഇന്ന് ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നല്‍കും.
Story Highlights : CMRL-Exalogics deal; ED to issue notice to question Veena

