Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക'; ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാര്‍

'സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക'; ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാര്‍

24 News 1 week ago

താഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയില്‍ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ജനങ്ങളുടെ ക്ഷമയെ സർക്കാർ പരീക്ഷിക്കരുതെന്ന് പരാമർശം.

സർക്കാർ ആർക്കുവേണ്ടി ഭരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോള്‍ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോള്‍ നാമമാത്രമായ ബസുകളില്‍ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളില്‍ സൗജന്യയാത്ര ചെയ്യുമ്പോള്‍ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക..ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ" - .കെ ബി ഗണേഷ് കുമാർ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം കെഎസ്‌ആർടിസിയിലെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ പറഞ്ഞു. പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, തന്റെ വാക്കുകള്‍ വിവാദമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് നേരിട്ട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വകാര്യ ബസ് ഉടമകളുടെ സംഘടന സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളോട് പ്രതികരണവുമായി മന്ത്രി എത്തിയത്.

ബസ് യാത്രയ്ക്ക് പോലും പണമില്ലാത്ത വിധം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ടെന്നതാണ് യാഥാർത്ഥ്യമെന്ന് മന്ത്രി പറഞ്ഞു. "ബസ് കൂലി കൊടുക്കാൻ പോലും കഴിവില്ലാത്ത വിധം സ്ത്രീകള്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അത് ശരിയായ രീതിയില്‍ മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നത് സങ്കടകരമായ കാര്യമാണ്. ഇതിനെക്കുറിച്ചാണ് താൻ വേദിയില്‍ സംസാരിച്ചത്," അദ്ദേഹം വിശദീകരിച്ചു.

Story Highlights : k b ganeshkumar against cp john

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews