Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന വാര്‍ത്ത: 'അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്; സത്യം പുറത്ത് വരട്ടെ'; രമേശ് ചെന്നിത്തല

സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന വാര്‍ത്ത: 'അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്; സത്യം പുറത്ത് വരട്ടെ'; രമേശ് ചെന്നിത്തല

24 News 2 weeks ago

കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കേസ് അമ്പേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസാണ്. ഒരു ലോങ് പെന്റിംഗ് കേസാണ്. ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷിനോട് ഇതിനെ കുറിച്ച്‌ അന്വേഷിക്കാനായി പറഞ്ഞിട്ടുണ്ട്. കേരള പൊലീസ് ഇന്റര്‍പോളുമായൊക്കെ ബന്ധപ്പെട്ട് നിജസ്ഥിതി എന്താണ് എന്ന് അറിയേണ്ടിയിരിക്കുന്നു. വാര്‍ത്ത വന്നപ്പോള്‍ തന്നെ അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട് - അദ്ദേഹം വ്യക്തമാക്കി.

മെസിയുടെ പേരിലെ തട്ടിപ്പ്; ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് ഇഡി; കേസ് വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയില്‍

മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബറിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി എന്ന ആരോപണം ആഭ്യന്തരമന്ത്രി തള്ളി. ഇത് വയലാര്‍ രവി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴത്തെ കാര്യമാണ്. പത്ത് നാല്‍പ്പത് വര്‍ഷമായി. ഇതില്‍ എന്ത് പൂഴ്ത്തി വെക്കാനാണുള്ളത്. അന്വേഷണം നടക്കട്ടെ. വസ്തുതകള്‍ പുറത്ത് വരട്ടെ. വാര്‍ത്ത പുറത്ത് വന്നതോടെ ഗവണ്‍മെന്റ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട് - അദ്ദേഹം പറഞ്ഞു.

അതേസമയം, പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണയിലെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഉടന്‍ ഇന്റര്‍പോളിന്, ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുമെന്നാണ് വിവരം. ഇന്റര്‍പോള്‍ നോഡല്‍ ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജി ഇന്റര്‍പോളിന് കത്ത് നല്‍കും. ജോണ്‍ മേനോന്‍ എന്ന പേരില്‍ ബ്രൂണോയില്‍ കഴിഞ്ഞിരുന്ന ആളെ കുറിച്ചാണ് അന്വേഷണം. പുറത്തു വന്ന പാസ്‌പോര്‍ട്ട് വിവരങ്ങളെ കുറിച്ചും വിവരം തേടും. ക്രൈംബ്രാഞ്ച് ലോങ് പെന്റിങ് എന്ന് വിധിയെഴുതിയ കേസിലാണ് പുതിയ വഴിത്തിരിവ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews