40 വര്‍ഷമായി പൊലീസിനെ വട്ടം കറക്കിയ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലാണ് ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം.
ഇയാള്‍ 25 വര്‍ഷത്തിലേറെയായി വിദേശത്ത് ഒഴിവില്‍ കഴിയുകയാണ്. 2023ല്‍ സുകുമാരക്കുറുപ്പ് എടുത്ത ചിത്രം പുറത്തുവിട്ട് ട്വന്റിഫോര്‍. ഒളിവില്‍ കഴിയുന്നതാവളത്തിന് അരികെ ട്വന്റിഫോര്‍ സംഘം എത്തി. അബുദബിയിലുള്ള ഭാര്യയേയും മക്കളേയും സുകുമാരക്കുറുപ്പ് നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകളും ട്വന്റിഫോര്‍ പുറത്തുവിട്ടു.
വിദേശത്ത് ഒളിവ് ജീവിതം തുടങ്ങിയത് 1991 മുതലാണ്. പാസ്‌പോര്‍ട്ട് വിശദാംശങ്ങളും ട്വന്റിഫോറിന് ലഭിച്ചു. ഒളിവ് ജീവിതം ഇന്ത്യക്കാരുമായി അകലം പാലിച്ചാണ്. ഒളിവ് ജീവിതം പൂര്‍ണമായും രൂപംമാറി.
ഒളിവിലുള്ള കുറുപ്പിന്റെ പുതിയ ഫോട്ടോ ട്വന്റിഫോറിന് കിട്ടി. പരിചയക്കാരെ സമര്‍ത്ഥമായി കബളിപ്പിച്ചാണ് ജീവിതം. സുകുമാരക്കുറുപ്പ് ഇപ്പോഴും ആരോഗ്യവാനാണ്. ഉള്ളത് പ്രായത്തിന്റെ അവശതകള്‍ മാത്രം. ഒളിയിടത്തിന്റെ പൂര്‍ണ വിശദാംശങ്ങള്‍ ട്വന്റിഫോറിന് കിട്ടി.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട്; 25 വര്‍ഷത്തിലധികമായി വിദേശത്ത് ഒളിവില്‍
1984 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം.സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി താന്‍ മരിച്ചുവെന്ന് വരുത്താന്‍ നിരപരാധിയായ ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കാറിലിട്ട് കത്തിക്കുകയായിടരുന്നു.സുകുമാരക്കുറുപ്പിനെ കണ്ടു എന്നു പറഞ്ഞ ആലപ്പുഴ സ്വദേശി രത്‌നമ്മ അടക്കം ചില സാക്ഷികളുടെ മൊഴി അന്വേഷണസംഘം എടുത്തിരുന്നു.തുടര്‍ന്നാണ് ഇനി കേസില്‍ തുടര്‍നടപടി വേണമെന്ന നിഗമനത്തില്‍ എത്തിയത്
കൊലയ്ക്ക് ശേഷം സ്ഥലം വിട്ട കുരുപ്പിനെ കണ്ട ഏക മലയാളി ഢാര്‍ഖണ്ഡില്‍ നഴ്‌സായിരുന്ന രത്മന്നമയായിരുന്നു.ആ സമയത്ത് ഹൃദ്രോഗിയായിരുന്നു കുറുപ്പെന്നാണ് വെളിപ്പെടുത്തല്‍.രത്മന്ന കുറുപ്പിനെ കണ്ടുവെന്ന് പറയപ്പെടുന്ന സമയത്ത് അയാളുടെ പ്രായവും രോഗവും വെച്ച് നോക്കിയാല്‍ ഈ കാലമത്രയും അയാള്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് അന്വേഷണ സംഘ വിലയിരുത്തല്‍.തുടര്‍ന്നാണ് ഇനി കേസില്‍ തുടര്‍നടപടി വേണ്ടെന്ന നിഗമനത്തില്‍ എത്തിയത്.

