Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണവില കുറഞ്ഞേ.; പവന് 1000 രൂപയുടെ ഇടിവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

സ്വര്‍ണവില കുറഞ്ഞേ.; പവന് 1000 രൂപയുടെ ഇടിവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

24 News 3 months ago

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കുറച്ച്‌ ദിവസങ്ങളായി ഉയര്‍ന്ന് നിന്നിരുന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ ഇടിഞ്ഞിരിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,520 രൂപയായി. (gold rate falls kerala july 07)

ഗ്രാമിന് 125 രൂപയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13440 രൂപയായിരുന്നത് ഇന്ന് കുറഞ്ഞ് 13315 രൂപയായി. ഈ മാസം ഒന്നാം തിയതി രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ മാസം വലിയ ചാഞ്ചാട്ടങ്ങളാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.

ഇന്ന് ലോക ചോക്ലേറ്റ് ദിനം; നിങ്ങളുടെ ഇഷ്ട സ്വീറ്റിനെക്കുറിച്ചുള്ള ഈ ഏഴ് കാര്യങ്ങള്‍ മുമ്പ് അറിയാമായിരുന്നോ?

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Story Highlights : gold rate falls kerala july 07

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews