തിരുവനന്തപുരം കന്യാകുമാരി പാതയില്‍ വൻ ഗതാഗതക്കുരുക്ക്. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കി റോഡുകളില്‍ സ്ഥാപിച്ച ബാരിക്കേടുകള്‍ മാറ്റിയില്ല.
ഈ മാസം നാലിനാണ് തിരുവനന്തപുരത്ത് റോഡുകളില്‍ ബാരിക്കേഡ് സ്ഥാപിച്ചത്. ബാരിക്കേടുകള്‍ ഗതാഗതത്തിന് തടസമാകുന്നു.
തിരുവനന്തപുരം കന്യാകുമാരി പാതയില്‍ വൻ ഗതാഗതക്കുരുക്ക്. കിള്ളിപ്പാലം മുതല്‍ കരമന വരെ ഒന്നരക്കിലോമീറ്ററാണ് ബാരിക്കേടുകള്‍ തടസം സൃഷ്ടിക്കുന്നത്. രണ്ട് ദിവസം പിന്നിട്ടിട്ടും ബാരിക്കേടുകള്‍ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാന നഗരത്തിലെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കേരളത്തിലെത്തിയ അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്.
കരമന മുതല്‍ കിള്ളിപ്പാലം വരെ നടന്ന ആവേശകരമായ റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ റോഡ് ഷോയില്‍ എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
റോഡിന്റെ ഇരുവശങ്ങളിലും പ്രധാനമന്ത്രിയെ കാണാനായി വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. തിരുവല്ലയില്‍ പൊതുയോഗം ഉണ്ടായിരുന്നെങ്കിലും തിരുവനന്തപുരത്ത് റോഡ് ഷോ മാത്രമാണ് നിശ്ചയിച്ചിരുന്നത്. പൂക്കളുമായി വഴിയരികില്‍ മണിക്കൂറുകളോളം കാത്തുനിന്ന ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് തുറന്ന വാഹനത്തില്‍ വളരെ സാവധാനത്തിലാണ് പ്രധാനമന്ത്രിയുടെ വാഹനം നീങ്ങിയത്.
തിരുവല്ലയിലെ പൊതുയോഗത്തില്‍ ഇടതുവലത് മുന്നണികളെ വിമർശിച്ച് മോദി സംസാരിച്ചിരുന്നു. വിഭവങ്ങള്‍ ആവശ്യത്തിനധികം ഉണ്ടായിട്ടും കേരളത്തില്‍ വികസന മുരടിപ്പാണെന്നും പശ്ചിമേഷ്യയില്‍ തുടരുന്ന സംഘർഷങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകള്‍ ഗള്‍ഫ് മേഖലയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ജീവിതം അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയില്‍ ഇടത് പക്ഷത്തിനും കോണ്‍ഗ്രസിനും ഒരേപോലെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : The barricades of Prime Minister's security were not removed in tvm

