Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരം കോര്‍പറേഷനിലെ നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന്; ഭരണ സ്തംഭനമെന്ന് കെഎസ് ശബരീനാഥൻ

തിരുവനന്തപുരം കോര്‍പറേഷനിലെ നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന്; ഭരണ സ്തംഭനമെന്ന് കെഎസ് ശബരീനാഥൻ

24 News 2 weeks ago

തിരുവനന്തപുര കോർപറേഷനിലെ നിർണായക കൗണ്‍സില്‍ യോഗം ഇന്ന്. ജയിലില്‍ കഴിയുന്ന കാപ്പാകേസ് പ്രതിയായ കൗണ്‍സിലർ ആർ സുഗതന്റെ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമാകും.

കാപ്പാ കേസ് പ്രതിയായ കൗണ്‍സിലർ ആർ സുഗതനെ ബിജെപി എത്രതന്നെ ചേർത്തു പിടിച്ചാലും നിയമപരമായി മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്ന് കെഎസ് ശബരീനാഥൻ. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ സുഗതൻ അയോഗ്യനാക്കപ്പെടും. കോർപ്പറേഷനില്‍ ഭരണ സ്തംഭനമെന്നും പ്രഖ്യാപനം നടപ്പാക്കാൻ പോലും ബിജെപിക്ക് കഴിയുന്നില്ലെന്നും കെഎസ് ശബരീനാഥൻ ട്വന്റിഫോറിനോട് പറഞ്ഞു.

സുഗതനെ രക്ഷിക്കാനുള്ള രാഷ്ട്രീയ ആയുധവുമായി ബിജെപി പോവുകയാണെന്ന് കെഎസ് ശബരീനാഥൻ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി കോർപ്പറേഷന്റെ ഭൂതകാലം അങ്ങേയറ്റം മോശമാണ്. പനിയും ജലദോഷവും കാരണം സ്കൂളില്‍ പോകാൻ അവധി മേടിക്കുന്ന പോലെയല്ല കാപ്പാ കേസ് പ്രതിയുടെ അവധി അപേക്ഷ. കാപ്പാക്കേസ് പ്രതി നിയമത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. സുഗതന്റെ അവധി അപേക്ഷ അസ്ഥാനത്ത് ഉള്ളതാണെന്ന് കെഎസ് ശബരീനാഥൻ പറഞ്ഞു.

'പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാം'; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം

സുഗതൻ സമർപ്പിച്ച അവധി അപേക്ഷ മേയർ വിവി രാജേഷ് കൗണ്‍സിലില്‍ വയ്ക്കും. ബിജെപിയുടെ നീക്കം ശക്തമായി എതിർക്കാനാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തീരുമാനം. അതേസമയം, കൗണ്‍സിലിന് അവധി അപേക്ഷ അംഗീകരിക്കാനും അധികാരമുണ്ട്. സുഗതന്റെ അപേക്ഷ വോട്ടിനിട്ട് പരിഗണിക്കാനും പ്രതിപക്ഷം ആവശ്യപ്പെടുക. സുഗതന്റെ അവധി അപേക്ഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും യുഡിഎഫ്, എല്‍ഡിഎഫ് നീക്കമുണ്ട്. വോട്ടിങ്ങിന് വിട്ടാല്‍ 101 അംഗങ്ങളില്‍ 50 പേർ മാത്രമുള്ള ബിജെപിക്ക് പാസാക്കാൻ കഴിയില്ല. എല്‍ഡിഎഫും യുഡിഎഫും ചേർന്നാല്‍ 49 അംഗങ്ങള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ പൗണ്ട് കടവ് വാർഡില്‍ നിന്ന് വിജയിച്ച രണ്ടാമത്തെ സ്വതന്ത്ര അംഗത്തിന്റെ വോട്ട് ഇതോടെ നിർണായകമാകും. സുഗതന്റെ അവധി അപേക്ഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും യുഡിഎഫ്, എല്‍ഡിഎഫ് നീക്കമുണ്ട്.

Story Highlights : K.S. Sabarinadhan alleges administrative paralysis at Thiruvananthapuram Corporation

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews