Dailyhunt
തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി: വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി

തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി: വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി

24 News 1 week ago

ശ്ചിമബംഗാളില്‍ വോട്ടെണ്ണല്‍ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ചതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹർജിയില്‍ ഇടപെടാതെ സുപ്രീം കോടതി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൻ്റെ അന്തഃസത്ത പാലിക്കണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ തൃണമൂല്‍ കോണ്‍ഗ്രസിനായി വാദിച്ചത്. വോട്ടെണ്ണല്‍ സൂപ്പർവൈസർമാരായി സംസ്ഥാന സർക്കാർ ജീവനക്കാരെ ഒഴിവാക്കിയെന്നും കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രമാണ് നിയമിച്ചതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വാദിച്ചു. ഭരണഘടന വിരുദ്ധമെന്ന് ടിഎംസി പറഞ്ഞു. കൗണ്ടിംഗ് ഏജൻ്റുമാർ ഉള്‍പ്പടെ ഉളളവർ ഓരോ ടേബിളിലും ഉണ്ടല്ലോ എന്ന് സുപ്രീംകോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് കമീഷൻ്റെ താല്പര്യം ആണ് പ്രധാനം എന്ന് സുപ്രീംകോടതി പറഞ്ഞു.

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 4- 5 രൂപ വരെ കൂടിയേക്കും! ഗാർഹിക സിലിണ്ടറിന് 50 രൂപ വരെയും കൂട്ടിയേക്കും

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധിയെ നിയോഗിക്കാത്തത് അനുപാതത്തിന് വിരുദ്ധമെന്ന് തൃണമൂല്‍ വാദിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ ഇടപെടാൻ സുപ്രീംകോടതി തയാറായില്ല. കമ്മീഷൻ ഉത്തരവിൻ്റെ അന്തഃസത്ത പാലിക്കണം എന്ന് സുപ്രീം കോടതി നിർദേശിച്ചു. ‌തിരഞ്ഞെടുപ്പ് കമീഷൻ്റെ വാദം രേഖപ്പെടുത്തി ആണ് നടപടി.

Story Highlights : Supreme Court refuses to intervene in petition appointment of vote counting supervisors

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews