കാച്ചേരിക്ക് പിന്നാലെ , തൃശ്ശൂർ ചേലക്കരയിലും ബിജെപി കിറ്റ് വിതരണം ചെയ്തതായി പരാതി. കിറ്റ് ലഭിച്ചെന്ന് വയോധിക സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഇന്ന് തൃശ്ശൂർ കാച്ചേരിയില്‍ ബിജെപിക്കായി തയ്യാറാക്കിയ കിറ്റ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ചേലക്കര കൊണ്ടാഴിയിലും കിറ്റ് വിതരണം നടന്നത്. ബിജെപി നേതാക്കളും പ്രവർത്തകരുമാണ് കിറ്റ് കൊണ്ടുവന്നതെന്ന് വയോധിക വീഡിയോയില്‍ പറയുന്നുണ്ട്. കിറ്റ് നല്‍കിയ ശേഷം വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും വയോധിക പറയുന്നുണ്ട്.
ഇന്ന് തൃശൂർ മണ്ഡലത്തിലെ കാച്ചേരിയില്‍ ബിജെപി നേതാവിന്റെ സഹോദരരന്റെ അച്ചാർ കമ്പനിയില്‍നിന്ന് ഭക്ഷിക്കിറ്റുകള്‍ കണ്ടെടുത്തിരുന്നു. എല്‍ഡിഎഫ് പ്രവർത്തകർ പ്രതിഷേധമായി എത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ എത്തി കിറ്റുകള്‍ പിടിച്ചെടുത്തു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പിന്തുണയോടെയാണ് കിറ്റ് വിതരണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാർ ആരോപിച്ചു.
പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികള്‍ക്കെതിരെ കേസെടുത്തു
കിറ്റുകള്‍ പാക്ക് ചെയ്യുന്നതിനിടെ എല്‍ഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തി തടയുകയായിരുന്നു. കിറ്റുകള്‍ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വിതരണം ചെയ്യാൻ തയ്യാറാക്കിയതല്ലെന്നാണ് കടയുടമയുടെ വാദം. കഴിഞ്ഞ ദിവസം മണലൂർ മണ്ഡലത്തിലെ വാടാടപ്പള്ളിയിലും ബിജെപി പ്രവർത്തകർ കിറ്റ് നല്‍കിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം തുടരുകയാണ്.
Story Highlights : Complaint that BJP distributed kits in Chelakkara

