തൃശൂര്‍ ജില്ലയിലെ മണലൂര്‍ മണ്ഡലത്തിലെ വാടനപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകരുടെ കിറ്റ് വിതരണം യുഡിഎഫും എല്‍ഡിഎഫും തടഞ്ഞതില്‍ സംഘര്‍ഷാവസ്ഥ.
വാടാനപ്പള്ളിയിലെ ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം. പ്രവര്‍ത്തകര്‍ ഇരുവിഭാഗങ്ങളായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ചു. (Complaint that BJP workers distributed kits in Vadanappally)
നടന്‍ ദേവന്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. കട ഉടമയെ കാണാന്‍ എത്തിയതെന്നാണ് ബിജെപി നേതാക്കളുടെ വാദം. ബിജെപി പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ പൊലിസ് പരിശോധിച്ചു. പ്രശ്‌നങ്ങള്‍ക്കിടയില്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നും ദേവന്‍ പുറത്തേക്ക് വന്നു. ബഗീഷ് പൂരാടനൊപ്പമാണ് ദേവന്‍ ഗോഡൗണിനെ മുകളിലെ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്. അദ്ദേഹം പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ചു.
ദേവനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണിപ്പോള്‍. സിപിഐഎം പ്രവര്‍ത്തകരും സമാന ആവശ്യം ഉന്നയിച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ പ്രതിരോധവുമുയര്‍ത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.
'യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും'; വി ഡി സതീശന്‍
കിറ്റ് വിതരണം ചെയ്തുവെന്ന പരാതില്‍ ചാമ്പ്യന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാമ്പ്യന്‍ ട്രേഡേഴ്സ് ഉടമ പ്രവീണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബിജെപി പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്. വാടാനപ്പള്ളി സ്വദേശി സുധീസാണ് കസ്റ്റഡിയിലുള്ളത്. പ്രദേശത്ത് കേന്ദ്രസേന എത്തി.
രണ്ടായിരത്തോളം കിറ്റുകളാണ് വിതരണത്തിന് എത്തിച്ചതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എത്തിച്ചേര്‍ന്നതെന്നും ഇന്നലെ 1500 ഓളം കിറ്റ് വിതരണം ചെയ്തെന്നും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. യുവമോര്‍ച്ച നേതാവിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. കിറ്റ് രാഷ്ട്രീയം കൊണ്ടുവരനാണ് ബിജെപിയുടെ ശ്രമമെന്നും രണ്ട് ദിവസമായി കിറ്റ് വിതരണം നടക്കുന്നെന്നും പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യത്തെ പണംകൊണ്ട് വിലക്കി വാങ്ങാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ പറഞ്ഞു. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫസര്‍ സി രവീന്ദ്രനാഥ് വ്യക്തമാക്കി. നേരത്തെ ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലും സമാനമായി കിറ്റ് വിതരണം നടന്നിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും കട സീല്‍ ചെയ്യുകയും ചെയ്തു.
Story Highlights : Complaint that BJP workers distributed kits in Vadanappally update

