തൃശ്ശൂർ വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. രാമൻചിറ പാമ്ബുങ്ങള്‍ വീട്ടില്‍ വിനോദൻ 62 വയസ്സ് ആണ് മരിച്ചത്.രാവിലെ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്ബർ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം ആണ് സംഭവം. പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസില്‍ തൃശ്ശൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Story Highlights : man dies after voting in thrissur

