യുഡിഎഫ് സർക്കാരിനോട് ഉള്ളത് നശികരണ ബുദ്ധിയോടെയുള്ള സമീപനം അല്ലെന്നും പുരോഗതിക്ക് ഉതകുന്ന ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ക്ക് എല്‍ഡിഎഫ് പിന്തുണ നല്‍കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
എതിരായ നടപടികളെ ശക്തമായി എതിർക്കും. ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും തുടരുക. പുതിയ സർക്കാരിനെ പൂർണമായി വിലയിരുത്താൻ സമയമായിട്ടില്ല. കേന്ദ്ര അവഗണനയാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം. വിലക്കയറ്റത്തില്‍ സംസ്ഥാന സർക്കാരിന് ഉണർന്ന് പ്രവർത്തിക്കാൻ കഴിയാത്തതിനാല്‍ അതിന്റെ ഫലം ജനങ്ങളാണ് അനുഭവിക്കുന്നത് പ്രതിപക്ഷനേതാവ് പറഞ്ഞു.
കേന്ദ്ര സമീപനം അറിയാവുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ നയപ്രഖ്യാപനത്തില്‍ ഒരു പരാമർശവും ഉണ്ടായില്ല. എന്തുകൊണ്ടാണ് പരാമർശം ഉണ്ടാകാത്തത് എന്നതില്‍ സംശയമുണ്ട്.സർക്കാരിന്റെ നയ പ്രഖ്യാപനത്തിന് വ്യക്തമായ നയമില്ലെന്നും ഇത് തിരുത്താൻ ഇനിയുള്ള ദിവസങ്ങള്‍ക്കു കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പരാജയത്തിലും പിണറായി വിജയൻ മറുപടി നല്‍കി. ഒരു പരാജയം കൊണ്ട് എല്ലാം അവസാനിച്ചു എന്നല്ല. 10 വർഷം തുടർഭരണം കേരളത്തില്‍ പുതുമ ഉള്ള കാര്യമായിരുന്നു.2021ല്‍ മുതല്‍ ചില പ്രതീതി സൃഷ്ട്ടിക്കാനുള്ള ശ്രമങ്ങള്‍ വലതുപക്ഷ ശക്തികള്‍ കേരളത്തിന് അകത്തും പുറത്തും ആരംഭിച്ചിരുന്നു. സിപിഐഎം നേതാക്കള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Pinarayi Vijayan says he will defend against attacks on CPI(M) leaders

