പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡില്‍ മൗനം തുടരുന്ന മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി.
സതീശന്റെ മറുപടികള്‍ ഡീകോഡ് ചെയ്യാന്‍ മാധ്യമ സ്ഥാപനങ്ങള്‍ ആംഗ്യഭാഷ വിദഗ്ധനെയോ മുഖഭാവ വിദഗ്ധനെയോ നിയമിക്കുന്നത് നല്ലതായിരിക്കുമെന്ന് ആദര്‍ശ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആദര്‍ശിന്റെ പരിഹാസം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏഴോ എട്ടോ തവണയാണ് മുഖ്യമന്ത്രിയുടെ ഒരു പ്രതികരണത്തിനായി മാധ്യപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കണ്ടത്. എന്നാല്‍ അവിടെയെല്ലാം കണ്ടത് മുഖ്യമന്ത്രിയുടെ കുറച്ച് പൂക്കി മുഖഭാവങ്ങളായിരുന്നു. 'പൂക്കിമോന്റെ' പൂക്കിത്തരങ്ങള്‍ അനുഭവിക്കുകയല്ലാതെ മറ്റെന്ത് ചെയ്യണമെന്നും ആദര്‍ശ് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ശ്രീ വടശ്ശേരി സതീശൻ്റെ മറുപടികള്‍ ഡീകോഡ് ചെയ്യാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളും ഒരു ആംഗ്യഭാഷാ വിദഗ്ദ്ധനെയോ, മുഖഭാവ വിദഗ്ദ്ധനെയോ നിയമിക്കുന്നത് നല്ലതായിരിക്കും.
കഴിഞ്ഞ രണ്ട് ദിവസമായി ശ്രീ വടശ്ശേരിയോട് എഴോ എട്ടോ തവണയാണ് മാധ്യമപ്രവർത്തകർ അദ്ദേഹത്തിൻ്റെ ഒരു പ്രതികരണത്തിനായി കണ്ടത്. അവിടെയെല്ലാം മറുപടി, "മാധ്യമങ്ങളുടെ ചോദ്യത്തോട് ഇതുപോലെ പ്രതികരിക്കുന്ന ഒരു മുഖ്യമന്ത്രിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?" എന്നും, പിന്നെ മാധ്യമങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ കുറച്ച് പൂക്കി മുഖഭാവങ്ങളും മാത്രമായിരുന്നു.ചില മാധ്യമങ്ങള്‍ നിർമ്മിച്ചെടുത്ത "പൂക്കിമോൻ്റെ" പൂക്കിത്തരങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യുക, മാധ്യമ പ്രവർത്തകരേ
Story Highlights : sfi against v d satheeshan no response on ed raid

