Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയനാട് ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

വയനാട് ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

24 News 3 weeks ago

യനാട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളപൊക്ക-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി, സുല്‍ത്താൻ ബത്തേരി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

ക്യാമ്പുകളില്‍ 157 കുടുംബങ്ങളിലെ 461 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 152 പുരുഷന്മാരും 188 സ്ത്രീകളും 98 കുട്ടികളും 23 പ്രായമായവരുമാണ് ക്യാമ്പില്‍ കഴിയുന്നത്. വൈത്തിരി താലൂക്കില്‍ 10 ഉം മാനന്തവാടി താലൂക്കില്‍ മൂന്നും സുല്‍ത്താൻ ബത്തേരി താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എല്‍.പി സ്കൂള്‍, സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്കൂള്‍, ചുണ്ടേല്‍ എച്ച്‌.ഐ.എം സ്കൂള്‍, ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂള്‍, മുണ്ടേരി ജി.വി.എച്ച്‌.എസ് സ്കൂള്‍, അച്ചൂരാനം എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്.

മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ സ്കൂള്‍, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂള്‍, പേരിയ ജി.യു.പി.എസ് എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. സുല്‍ത്താൻ ബത്തേരി താലൂക്കില്‍ ശ്രേയസ്, കല്ലിൻകര ജി.യു.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്.

Story Highlights : 15 relief camps have been opened in Wayanad district

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews